എന്‍റെ മുന്‍പില്‍ ചുമച്ചു നില്‍ക്കുന്നത് ജീവിതമാണ്. ജീവിച്ചു തീര്‍ക്കാന്‍ ഞാനേറെ കൊതിച്ച എന്‍റെ ജീവിതം... ആരെയോ തോല്‍പ്പിക്കാനെന്നവണ്ണം പായുന്ന ഈ മനുഷ്യര്‍ക്കറിയുമോ എന്‍റെ വേദന? ഇല്ല, ആര്‍ക്കുമറിയില്ല അല്ലെങ്കില്‍ തന്നെ അവരെന്തിനറിയണം?
കാലചക്രം തിരിഞ്ഞുരുളുകയാണോ? കഴിഞ്ഞു പോയ ജീവിത ദൃശ്യങ്ങള്‍ വീണ്ടും കണ്മുന്‍പില്‍ തെളിയുന്നു.... ബാല്യം, കൌമാരം, ആദ്യ പ്രണയം, വിവാഹം, നേട്ടങ്ങള്‍, നഷ്ടങ്ങള്‍.... എല്ലാം... ഒപ്പം ആ പുകച്ചുരുളുകളും....... ഈ ചുമ സമ്മാനിച്ചു പോയ വിഷപുക....... ആദ്യം വെല്ലുവിളിയായി , പിന്നെ അഭിനിവേശമായി, ഒടുവില്‍ അടിമത്വവും നിരാശയുമായി എന്നിലേക്ക് പടര്‍ന്നു കയറിയ ലഹരിയുടെ പുകച്ചുരുളുകള്‍...
അതെ, ഇവിടെ തെറ്റ് എന്‍റെതു മാത്രമാണ്. നിങ്ങള്‍ തിരിഞ്ഞു നോക്കരുത്, സഹതാപം കാണിക്കരുത്... ഞാനിങ്ങനെ ചുമച്ചു തീരട്ടെ... കാരണം , ഞാനിതര്‍ഹിക്കുന്നു.
ഹൃദയപൂര്‍വ്വം,
വിജിത









