Saturday, November 22, 2025

 


അന്ന്, 

പൂവുകള്‍ കൊണ്ട് വേനലിനെ തോല്‍പ്പിച്ചവളെ,

കോടാലി കൊണ്ട് തോല്പിച്ചു കളഞ്ഞല്ലോ കാലം.....

ഹൃദയപൂര്‍വ്വം, 

വിജിത  

Sunday, July 13, 2025



എനിക്കിനിയില്ലാത്ത ബാല്യം, നിന്റെ കണ്ണുകളിലൂടെ - ഇന്നലെകളില്‍, 

നിന്നെന്നെ നോക്കി പുഞ്ചിരിക്കുന്നു.... 

വീണ്ടും ഓര്‍മകളില്‍ ഞാന്‍ നിന്നെപ്പോലെ ചെറുതാകുന്നു....


ഹൃദയപൂര്‍വ്വം, 

വിജിത

വിധേയരില്‍ വിധേയരായ നിങ്ങളോട് വിധേയത്വം കാണിപ്പാന്‍ ആവതില്ലെനിക്ക്, 

കാലമെത്ര കഴിഞ്ഞാലും വളയില്ല- അത്രമേലെന്‍ നട്ടെല്ല്!


~വിജിത

Saturday, July 12, 2025

 പ്രണയമായിരുന്നെനിക്കെന്നും അക്ഷരരാം അക്ഷരങ്ങളോട്.... 

കാലമേ, ഒളിപ്പിച്ചതെന്തു നീ അവയെ, തിരക്കിന്‍ മഹാ സാഗരത്തില്‍?

ഭ്രാന്ത്

 കഥയില്ലാത്തവള്‍ ഇന്ന്,  

 സങ്കടം കൊണ്ടൊരു കുരുക്കുണ്ടാക്കി,

 'അഹങ്കാരം കൊണ്ട് താഴാത്ത' കഴുത്തിലിട്ട് - ഒറ്റയാള്‍ പോരാട്ടം പോലെ -

ഒറ്റയ്ക്കാ മച്ചില്‍ തൂങ്ങിയാടുന്നത് കണ്ടപ്പോഴും അവര്‍ പറഞ്ഞു, 

ഭ്രാന്താണ് അവള്‍ക്കെന്ന്.!

ഹൃദയപൂര്‍വ്വം, 

വിജിത