നിറമില്ലാത്തൊരീ രേഖകള്‍ക്കിടയില്‍
ചോദ്യത്തിനുത്തരം തേടുന്നു ഞങ്ങള്‍...
കഷണ്ടി തിളങ്ങുമാ ശിരസ്സും തലോടി
പുഞ്ചിരി തൂകി നില്‍ക്കുന്നു താങ്കള്‍,
മേശയില്‍ ചാരി...
മേശയില്‍ ചാരി...
നേഴ്സറി ക്ലാസ്സിലെന്നോ പഠിച്ചൊരാ-
ക്ഷരങ്ങളെ സ്കെയില്‍ കൊണ്ടളന്നു
കുറിക്കുന്നു ഞങ്ങളിന്നു ..
കുറിക്കുന്നു ഞങ്ങളിന്നു ..
പണ്ടനായാസം വരച്ചിരുന്നൊരാ
ജ്യാമിതീയ രൂപങ്ങളെ,
ജ്യാമിതീയ രൂപങ്ങളെ,
വരച്ചൊപ്പിക്കുവാന്‍ പാടുപെടുന്നു ഞങ്ങള്‍...
എല്ലാം കണ്ടെന്തേ ചിരിക്കുന്നു താങ്കള്‍?
താങ്കളുടെ കോപത്തിനാഴവു-
മറിയുന്നു ഞാന്‍.
മറിയുന്നു ഞാന്‍.
ചൊല്ലി താങ്കളുടെയാരാധികയതിനെ-
ക്കുറിച്ചന്നൊരിക്കല്‍,
ക്കുറിച്ചന്നൊരിക്കല്‍,
പിന്നെ ഞാനും കേട്ടതല്ലേ ഒരല്‍പ്പം ശകാരം..!
അന്നെന്‍ കണ്‍കളില്‍ മിഴിനീര്‍
പൊടിഞ്ഞെങ്കിലും,
പൊടിഞ്ഞെങ്കിലും,
ഇന്നും താങ്കളെന്‍ പ്രീയ അദ്ധ്യാപകന്‍.........
ഹൃദയപൂര്‍വ്വം,
വിജിത
(I'm gonna miss those days for sure...)
