Thursday, January 27, 2022

എഴുതുവാൻ പറഞ്ഞവൾ പ്രണയത്തെക്കുറിച്ച്.. 
ആത്മാവിൽ ആണ്ടു പോയ ഓർമതൻ ചിപ്പിയിലെ മുത്ത്പോൽ, 
അവൾ അവളുടെ ആഴങ്ങളിൽ ഒളിപ്പിച്ചു കടത്തിയ ആ പ്രീയമാം ഒരുവനെയോർത്തിരിക്കയിൽ.. 


പ്രണയത്തിലുണ്ടോ ശരി തെറ്റുകൾ? - ചോദിച്ചു 
എന്നോടായോ തന്നോടു തന്നെയോ! 


ഒടുവിലെ ശ്വാസത്തിലും ഉണ്ടാകണം പ്രണയത്തിൻ ഗന്ധം ; സംഗീതവും... 
കൊതിക്കുന്നു അവൾ, അവനെ മാത്രം.


പ്രണയമേ, നീ നിറഞ്ഞു പരന്നോഴുകുക, 
ഇവളിൽ നിന്നവനിലേക്കും, 
അവനിൽനിന്നിവളുടെ ഏകാന്തമാം വീഥികളിലേക്കും ....

ഹൃദയപൂർവ്വം,
വിജിത

Wednesday, January 26, 2022

വേദനിപ്പിക്കുന്നു പ്രണയമെന്നെ

 പ്രണയമെഴുതിയ കഥകളിൽ നിന്നൊരു വട്ടം ഞാൻ ഇറങ്ങി പോയി.. 


പിന്നെയൊരിക്കൽ ഞാനെൻ്റെ കൈയ്യിലെ പ്രണയമഷി ഒഴിച്ചു കളഞ്ഞു ഏതോ അഴുക്കുചാലിൽ... 


പിന്നെയുമൊരു നാൾ പ്രണയം തുടിച്ച എൻ ഹൃദയം വില്പനയ്ക്ക് വെച്ചു ഞാൻ വാങ്ങിയൊരല്പം കാളകൂടം.. 


ഒടുവിൽ നിന്നു ഞാൻ പ്രണയമുക്തയായ് ഈ വിശാലവീഥിയിൽ;

എന്നിട്ടും വേദനിപ്പിക്കുന്നു  സിരകളിലൂടെ പണ്ടെന്നോ ഒഴുകിയ  പ്രണയബാക്കി...


ഹൃദയപൂർവ്വം,

വിജിത