Saturday, November 24, 2012

ആ പുകചുരുളുകള്‍...

                  

                     എന്‍റെ മുന്‍പില്‍ ചുമച്ചു നില്‍ക്കുന്നത്  ജീവിതമാണ്. ജീവിച്ചു തീര്‍ക്കാന്‍ ഞാനേറെ  കൊതിച്ച  എന്‍റെ  ജീവിതം... ആരെയോ തോല്‍പ്പിക്കാനെന്നവണ്ണം  പായുന്ന  ഈ  മനുഷ്യര്‍ക്കറിയുമോ എന്‍റെ  വേദന? ഇല്ല, ആര്‍ക്കുമറിയില്ല   അല്ലെങ്കില്‍  തന്നെ   അവരെന്തിനറിയണം?
                        
                              കാലചക്രം   തിരിഞ്ഞുരുളുകയാണോ? കഴിഞ്ഞു  പോയ  ജീവിത  ദൃശ്യങ്ങള്‍ വീണ്ടും  കണ്മുന്‍പില്‍  തെളിയുന്നു.... ബാല്യം, കൌമാരം, ആദ്യ പ്രണയം, വിവാഹം, നേട്ടങ്ങള്‍, നഷ്ടങ്ങള്‍.... എല്ലാം... ഒപ്പം  ആ പുകച്ചുരുളുകളും....... ഈ  ചുമ   സമ്മാനിച്ചു  പോയ  വിഷപുക....... ആദ്യം  വെല്ലുവിളിയായി , പിന്നെ  അഭിനിവേശമായി, ഒടുവില്‍ അടിമത്വവും  നിരാശയുമായി  എന്നിലേക്ക്  പടര്‍ന്നു  കയറിയ   ലഹരിയുടെ   പുകച്ചുരുളുകള്‍...

                              അതെ, ഇവിടെ   തെറ്റ്   എന്‍റെതു  മാത്രമാണ്. നിങ്ങള്‍  തിരിഞ്ഞു  നോക്കരുത്, സഹതാപം  കാണിക്കരുത്... ഞാനിങ്ങനെ   ചുമച്ചു  തീരട്ടെ... കാരണം , ഞാനിതര്‍ഹിക്കുന്നു.
                                        
ഹൃദയപൂര്‍വ്വം,
വിജിത  

No comments:

Post a Comment