Wednesday, July 15, 2015

പരാതിപ്പെട്ടിയ്ക്കായ് വീണ്ടും....

എഴുതേണ്ടതെന്തെന്ന സംശ്ശയത്തിൻ
മഷി നിറച്ചെഴുതി ഞാൻ,
നിർബന്ധം നിമിത്തമീ പരാതി പെട്ടി-
തൻ കഥ നാളുകളേറെ മുൻപ്.

കാലങ്ങൾക്കിപ്പുറമീ പകലിൽ,
എഴുതുന്നു ഞാനൊരിക്കൽ കൂടിയാ-
സൗഹൃദത്തിനോർമയിൽ,
മാറ്റങ്ങളില്ലാത്ത പരാതിപ്പെട്ടിയെ കുറിച്ച്.     

മാറിയ പകലുകളിൽ,
മാറാതെയിരുന്നു ജീയോണ്‍,
മറക്കേണ്ട രാവുകളെ,
മറക്കാതെയോർത്തു ഇയാൾ.

മാറ്റങ്ങളില്ലാതെ ജീയോണും
ജീയോണെ പരാതിപെട്ടിയാക്കു-
മായിരം പരാതികളും
നിലയ്ക്കാത്ത ചോദ്യങ്ങളും
                                                    തുടരുന്നുവിന്നും....

വ്യത്യസ്ഥമായതൊന്നു മാത്രം,
കണ്ടെത്തിയിരിക്കുന്നു ഇയാൾ-
സ്വന്തമാക്കുവാനുള്ള പെണ്ണിനെ,
സ്വന്തമാമൊരു പ്രണയത്തെ.

വാക്കുകളിൽ നിറയുന്നുണ്ടൊരു
വ്യത്യസ്ഥമാം ആനന്ദം;
തിളങ്ങുന്നുണ്ടാം നിൻ നയനങ്ങൾ,
പ്രണയത്തിൻ നിറവിൽ.

വാചാലമാകുന്നു സംഭാഷണങ്ങൾ,
പറയുന്നഭിമാനപൂർവ്വം താങ്കൾ,

താങ്കളെ കാത്തിരിക്കുമാ-
ഹൃദയത്തിനുടമയെ കുറിച്ചേറെ....

ആശംസിക്കുന്നു ഞാൻ ഹൃദയപൂർവ്വം,
ഏറെ സന്തോഷവും എല്ലാ നന്മകളും,
ജീവിക്കുക നിങ്ങളൊരുമിച്ച്,
വർഷങ്ങളേറെ പ്രണയപൂർവ്വം. . . . .




ഹൃദയപൂർവ്വം,
വിജിത

Wednesday, July 1, 2015

വൾഗാരിറ്റി




മറയ്ക്കേണ്ടതെല്ലാം മറയ്ക്കേണമെന്നും

മറയ്ക്കുവാൻ പർദ്ദ വേണ്ടെന്നും
പറഞ്ഞൊരമ്മയെ ഓർത്തു ഞാൻ-
ബാലിശമാമീ അലിഖിത നിയമം കേൾക്കയിൽ.
പറയുന്നു നിരൂപകവൃന്ദം ഉറപ്പോടെ,
പെണ്ണിൻ മാനം തൂങ്ങുന്നതേതോ-
ദൂപ്പട്ടതൻ തൊങ്ങലിലെന്നു!
ഷോളായും സ്റ്റൊളായും ദൂപ്പട്ടയായും
കഴുത്തിൽ തൂങ്ങുമീ ചെറു-
തുണികഷണത്തിന് മാനമെന്നും പര്യായമോ?

'വൾഗാരിറ്റി'-യെ ഭയന്നു ഞാൻ,
പൊതിയുന്നെന്നെത്തന്നെയൊരു ഷോളിൽ,
മറയ്ക്കേണ്ടതെന്തെന്നു വ്യക്തമായറിയാതെ...
വലിച്ചിടുന്നൊരു  തിരശ്ശീലയെൻ-
പെണ്ണായി പിറന്ന പാപത്തിന്മേൽ !


പിൻകുറിപ്പ്‌:

മറയ്ക്കേണ്ടതുപോലും മറയ്ക്കാതെ
എനിക്കെതിരേ വരുമാ-
പെണ്‍കൊടിയെ കാണുമ്പോൾ
വൾഗാരിറ്റിതൻ അർത്ഥമറിയാതെ
കുഴങ്ങുന്നു വിഢിയാം ഞാൻ.

നോക്കരുതാത്തതെവിടെയെന്ന്
പഠിക്കേണ്ടതുണ്ട് ചിലരെങ്കിലും!



ഹൃദയപൂർവ്വം,
വിജിത





(സ്ത്രീ-പുരുഷ ഭേദമെന്യേ മാന്യമായി വസ്ത്രം ധരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിനെതിരെയുള്ളതല്ല  ഈ  വരികൾ. പക്ഷെ മാന്യതയുടെ അതിർവരമ്പുകൾ  നിശ്ചയിക്കുമ്പോൾ ഒരൽപം വിചിന്തനം നല്ലതാണ്......അടിച്ചേൽപ്പിക്കലല്ല അവബോധം സൃഷ്ടിക്കലാണ് അഭികാമ്യം. )




പ്രണയിച്ചവൻ ഏതോ പാഴ്കിനാവിലെ പെണ്‍പൂവിനെ,
സ്വന്തമല്ലെന്നറിഞ്ഞിട്ടും ചേർത്തു നിർത്തിയാ-
കുടക്കീഴിൽ, പെയ്യാത്തൊരേതോ മഴയത്തു,
വെറുതേ......

ഹൃദയപൂർവ്വം, 
വിജിത