വീണ്ടുമൊരു പടിയിറക്കം കാത്തിരിക്കുന്നുവെന്നെ,
ദിവസങ്ങൾക്കപ്പുറമായ് കാണുന്നു ഞാനാ ദിനം ...
കണ്ണുനിറയാതെയൊരു പുഞ്ചിരിയോടെ ,
യാത്രയാകാൻ കൊതിക്കുന്നു ഞാൻ......
ഹൃദയത്തിലിടം നേടാത്ത കലാലയമേ,
വിട തരികെനിക്കു നീയും നിർനിമേഷനായ്....
ഹൃദയത്തിലിടമുള്ള മുഖങ്ങൾ കരയിക്കുമോ എന്നെ?
താടിക്കു കൈ കൊടുത്തിരിക്കുമെൻ പാമിയെ ,
തമിഴിനെ പ്രണയിക്കും മീരയെ ,
കലപില കൂട്ടും ആനിനെ ,
നോവലിൽ തലപൂഴ്ത്തിയിരിക്കും ആൻ മേരിയെ ,
കുട്ടിത്തം മാറാത്ത കിരണിനെ,
വാചാലയാം ക്രിസ്റ്റിയെ ,
മൗനിയാം ശരണ്യയെ ,
നിർവികാരയാം നാൻസിയെ ,
പാവം പാവം രേഖയെ,
സൗമ്യയാം ലക്ഷ്മിയെ ,
കുസൃതിയേറുന്ന ലിനുവിനെ,
ഹിന്ദി മൊഴിയും ഷേർളിയെ,
തലയുയർത്തി നടക്കും അമീറയെ ,
നഷ്ടസൗഹൃദമാം രൂപയെ,
ഒന്നും മനസ്സിലാക്കാത്ത വരദയെ,
പുഞ്ചിരിക്കും ദീപ്തിയെ,
ഒറ്റയ്ക്കിരിക്കുന്ന അപർണയെ,
എൻ ബാല്യത്തിനോർമയാം നന്ദുവിനെ,
ശ്രുതി ചേർത്തു പാടുന്ന ശ്രുതിയെ,
ട്വീറ്റിയായ് മനസ്സിൽ നിറയും നീനയെ,
ചിത്രങ്ങൾക്ക് മുഖം കൊടുക്കാത്ത ആര്യയെ,
ഒന്നും പറയാത്ത ആശ്വിനിയെ,
വേഗത്തിൽ വധുവായ അഖിലയെ,
കെഎംഎച്ചിന്റെ വക്താവാം വേലുവിനെ,
ജീവിതം നടന്നുകയറുന്ന കൃഷ്ണയെ,
ബഹാമാസുകാരി ക്രിസ്റ്റീനെ,
രഹസ്യങ്ങളേറെ കാക്കും ജിഷയെ,
'പണക്കാരി 'യാo നിധിഷയെ,
നിഷ്കളങ്ക മന്ദഹാസം തീർക്കും ജുനിയെ,
അർത്ഥവ്യാപ്തിയോടെ നോക്കും ജിൻസിയെ,
നിറചിരിയുതിർക്കും നിമ്മിയെ,
പെട്ടെന്നെനിക്കു സഹോദരനായ റിക്കിനെ,
വ്യത്യസ്തനായ ഷൈനിനെ,
നഴ്സറി ക്ലാസ്സു മുതൽ കാണുന്ന സാനുവിനെ,
'നായകൻ' സോനുവിനെ,
ചലച്ചിത്രകാരനാം അനീഷിനെ,
പ്രോഗ്രാമിലാശാൻ തര്യനെ,
പൊക്കക്കാരൻ ജുഗുനുവിനെ,
വിസ്മയം തീർക്കും ഗുണയെ,
മറക്കാതെന്നെ വഴക്കുപറയും ജോർജ്ജിനെ,
ഏതോ കഥാപാത്രത്തെയോർമിപ്പിക്കും അപ്പുവിനെ,
'പണിയൊരുപാട് കിട്ടിയ' ക്രിസിനെ,
ഒരു നിമിഷം കൊണ്ട് ജീവിതത്തിൻ പടിയിറങ്ങിയ അനൂപിനെ,
ഉപദേശകനായി വേഷം മാറും സിറിയക്കിനെ,
രാഷ്ട്രിയചിരിയുള്ള റമിതിനെ,
ധൃതിയിൽ പറഞ്ഞു തീർക്കും ടോമിനെ,
അകലത്തെ അയൽക്കാരനാം രാകേഷിനെ,
പൊതുസഹോദരനാo ശിവാനന്ദനെ,
'മാമി 'യുടെ സ്വന്തം ഷാജിയെ,
നവരസങ്ങൾ നിറയും ഭരത്തിനെ,
വെള്ളം വറ്റിക്കും മണ്ണന്തല മനുവിനെ,
ഉച്ചയ്ക്കു മുടങ്ങാതെത്തുന്ന ജിയോയെ,
ക്ലാസ്സിലെ ഈശ്വരനാം അരുണിനെ,
ഇഷ്ടസൗഹൃദങ്ങളിൽ മുഴുകും സുഹൈലിനെ,
-മറക്കുന്നതെങ്ങനെ ഞാൻ?
ഒരു മാത്ര പിൻതിരിയാതെ
നടന്നകലുവാനാകുമോ എനിക്ക് ?
ഈ പടിയിറങ്ങുമ്പോൾ വെറുപ്പിൻ രണ്ടു-
മുഖങ്ങളും പേറുന്നു ഞാൻ ഹൃത്തിൽ,
ആവില്ല പൊറുക്കുവാൻ,
ക്ഷമിക്കട്ടെ കാലമെന്നോട്...............................
ഹൃദയപൂർവ്വം,
വിജിത
(പിൻകുറിപ്പ് : ഇവയെല്ലാം എന്റെ മാത്രം കാഴ്ചപാടുകളാണ്, ആരെയെങ്കിലും ഇവ വേദനിപ്പിക്കുന്നെങ്കിൽ മാപ്പ്... ഹൃദയoഗമായ മാപ്പ്..)


