Thursday, February 14, 2013

ചില പ്രണയദിനചിന്തകള്‍


        പ്രണയം- എനിക്കൊരിക്കലും വഴങ്ങാത്ത  മനോഹരമായ  പദം!

        ഏകാന്തതയുടെ  വീഥിയില്‍, ഞാന്‍ എന്നിലേക്കു  തന്നെ  മടങ്ങുമ്പോള്‍ പ്രണയം സ്വപ്നലോകങ്ങളിലെ യാഥാര്‍ത്ഥ്യമായി എന്നിലവശേഷിക്കുന്നു...... എന്നിട്ടുമെന്തേ, ഞാന്‍ പ്രണയിക്കുന്നില്ല?
        
     ഈ പ്രണയദിനത്തിലും  ആ ചോദ്യത്തിനുത്തരം എനിക്കറിയില്ല.... എനിക്കിതു വ്യത്യസ്ഥതകളില്ലാത്ത ദിവസം.  ഈ "പ്രണയബഹളങ്ങള്‍" എന്നെ ബാധിക്കുന്നില്ല... എങ്കിലും ഉത്തരമില്ലാതെ ആ ചോദ്യം അവശേഷിക്കുന്നു; മനസ്സ് ഇടയ്ക്കെന്നെയതു  ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു...........

            കാത്തിരിക്കുന്നു ഞാന്‍ ആ ചോദ്യത്തിനുത്തരം ലഭിക്കാനായി.... അത്  ഞാന്‍ കണ്ടെത്തുന്ന പ്രണയദിനത്തിനായ്.................


 ഹൃദയപൂര്‍വ്വം,
വിജിത 

Wednesday, February 13, 2013

മഴത്തുള്ളികള്‍.....





ഭൂമിയുടെ ഹൃദയത്തിലേക്ക് ചെന്നു പതിക്കുന്ന മഴത്തുള്ളികള്‍..... അവ എന്തായിരിക്കും ചിന്തിക്കുക?
 
ഭൂമിയില്‍ വന്നു പതിച്ച്ചില്ലാതെയായി പോകുന്ന തന്‍റെ ജന്മനഷ്ടത്തെക്കുറിച്ചവര്‍ ദു:ഖിക്കുകയാണോ, അതോ, കൊടുംചൂടേറ്റ്  വിണ്ടുകീറിയ ഭൂമിക്കൊരാശ്വാസമായി, ഒരു പുല്‍നാമ്പിന്‍ ദാഹശമനത്തിനുതകുന്ന നീര്‍ത്തുള്ളിയായി അല്ലെങ്കില്‍ ഒരു കുഞ്ഞു വിത്തിനു വളരുവാന്‍  കരുത്തേകുന്ന ജലകണമായ്  മാറുവാന്‍ തനിക്കായതോര്‍ത്ത് സന്തോഷിക്കുകയാണോ ചെയ്യുന്നത്?

എനിക്കറിയില്ല... ഒന്നെനിക്കറിയാം സ്വയം ഇല്ലതെയാവുന്നത് മൂലം മറ്റൊരാള്‍ക്കു സഹായമാകാന്‍ കഴിയുമെങ്കില്‍ ആ പതനം ദു:ഖമല്ല സന്തോഷമാവും നല്‍കുക .
                                   ഹൃദയപൂര്‍വ്വം,
വിജിത 

Saturday, February 2, 2013

നീയോണേ , നീ...

എന്തേ തല തല്ലി ചാകുന്നു നീ നീയോണേ?
ആരില്‍ നിന്നോ  ദാനമായ്  കിട്ടി-
യൊരാ ഊര്‍ജ്ജം തന്നെ,
ഈ  കുഴല്‍ ഭിത്തിയില്‍ തല്ലി തീര്‍ക്കുന്നു നീ...

എന്തിനായി ചെയ്യുന്നു  നീയിത്?
എന്നെ  വെറുതെ  ബുദ്ധിമുട്ടിക്കാനോ,
അതോ നിനക്കു ഭ്രാന്തുണ്ടോ?
ലേസര്‍ നല്‍കാനെന്നു ചൊല്ലേണ്ട നീ,
കാരണം വെറുക്കുന്നു ഞാനത് .

കടം  കൊണ്ട ധനം  കടലില്‍ 
കളയുംപോലല്ലോ ഈ പ്രവര്‍ത്തി...
 ഊര്‍ജ്ജം കടം വാങ്ങി ചാടുന്നു നീ -
പലവട്ടം, അതേക്കുറിച്ചെഴുതി കുഴയുന്നതു  ഞാനും..


ദയവായി  നിര്‍ത്തുക  നീ  ഈ  ഭ്രാന്ത്,
അല്ലായ്കില്‍ ശപിച്ചില്ലാതെയാക്കും ഞാന്‍ നിന്നെ...!
എന്നാലും  നീയോണേ, നീ,

എന്തിനിതു ചെയ്യുന്നു ??!
ഹൃദയപൂര്‍വ്വം,
വിജിത 

(in memory of s1s2 physics...)