ബാല്യമെനിക്കില്ലയിനിയെന്നോർക്ക നീ മനസ്സേ...
ഇരുൾ വീണു മങ്ങി, ആ സ്വപ്നങ്ങളിനിയില്ല,
കളിക്കൂട്ടുകാരില്ല,
കളിവഞ്ചിതന്നോർമകളുമിനിയില്ല...
പള്ളികൂടയാത്രയിനിയില്ല,
ഏറിയ കാത്തിരിപ്പിനോടുവിലായെത്തുന്ന
അവധികാലവുമിനിയില്ല...
അർത്ഥമില്ലാത്തോരാ പന്തയങ്ങളില്ല ,
മഞ്ചാടിക്കുരുക്കളും കുന്നിമണികളും
കാത്തുവയ്ക്കുവാൻ ഇടവുമില്ല...
പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലിയെ-
ച്ചൊല്ലി തർക്കങ്ങളുമിനിയില്ല...
വടി കണ്ടു വിറയ്ക്കുമാ ഉത്തരങ്ങളില്ല,
നിറമുള്ള റിബണുകളില്ല,
ബാക്കിവന്നൊരാ ചോക്കിൻ കഷണങ്ങൾ
മോഷ്ടിക്കുന്ന വിരുതരുമില്ല...
പാടവരമ്പിലൂടോടുവാൻ ബാല്യമിനിയില്ല,
കൗതുകമേറും ചോദ്യങ്ങളെൻ നാവിലിനിയില്ല...
അമ്മതൻ സാരിതലപ്പിലിനിയെൻ കൈവിരൽ പിടിക്കില്ല;
അച്ഛന്റെ വിരലിൽ തൂങ്ങുവാനാവുന്ന
ബാല്യമെനിക്കിനിയില്ല...
കളിക്കോപ്പുകൾക്കായുള്ള വാശിയിനിയില്ല,
കുഞ്ഞു നേട്ടങ്ങൾ തൻ വലിയ സന്തോഷമിനിയില്ല,
പഞ്ചാരയുമ്മകളിനിയില്ല,
ചെറു പിണക്കങ്ങളുമിനിയില്ല...
മനസ്സേ, ഓർക്കുക ബാല്യം
എനിക്കിനിയില്ല.....
നഷ്ടമാകാത്തതാ ഓർമ്മകൾ മാത്രം...
ഹൃദയപൂർവ്വം,
വിജിത

