സ്നേഹമേ കൊതിച്ചുള്ളൂ ഞാന്‍,
അതിനായി മാത്രമാണലഞ്ഞതും.
പ്രണയം കാംക്ഷിച്ചില്ല ഞാനൊരുനാളും
എങ്കിലും കല്ലെറിയുന്നവരെന്നെ.....
ഹൃദയപൂര്‍വ്വം,
വിജിത
മഞ്ഞുതുള്ളി പോലിവ-ളെന്‍
കണ്‍കളില്‍ നിറയുന്ന സ്വപ്നമാണിന്ന്,
അറിയാതെ പ്രണയിച്ച പൂമ്പാറ്റയാണിവള്‍,
എന്നുടെ സ്വന്തമിവളെന്‍റെ പ്രാണസഖി..
അറിയാതെ പ്രണയിച്ചു പോയി ഞാന്‍ നിന്നെ;
പാപമതോ അറിയില്ലയെനിക്കിന്നും........
ഹൃദയപൂര്‍വ്വം,
വിജിത
മറക്കില്ലൊരിക്കലും....
മഞ്ഞുപോല്‍ മനസ്സുള്ളോരെന്‍ സുഹൃത്തേ,
വിദൂരത്തിരിക്കും നിന്നെ ഞാന്‍
മറക്കില്ലൊരിക്കലും,
എന്‍ ജീവനുള്ള നാള്‍ വരെ....
ഹൃദയപൂര്‍വ്വം,
വിജിത