തിരഞ്ഞു ഞാനീ ഇടനാഴിയിലെൻ നഷ്ടബാല്യം,
ഇവിടെ നിറഞ്ഞയാ കൗതുകകണ്ണുകളിലെൻ
ബാല്യസ്വപ്നങ്ങൾ കണ്ടു. . .
ബാല്യത്തിൻ കളിചിരികൾ കണ്ടു ,
പൊട്ടിവിടരും കൗമാരത്തിൻ സൗന്ദര്യം കണ്ടു;
ക്ലാസ്സ്മുറികളിലുയർന്ന കുസൃതിചോദ്യങ്ങൾ കേട്ടു ,
ഉത്തരം കിട്ടാതുഴലുന്ന ചില കുഞ്ഞുമനസ്സുകൾ
കണ്ടു;
ബാല്യം കോറിയിട്ട മായചിത്രങ്ങൾ കണ്ടു,
പെറ്റുപെരുകുന്ന സൗഹൃദത്തിൻ മയിൽപ്പീലി-
ത്തുണ്ടുകൾ കണ്ടു,
എവിടെയോ ചില പ്രണയചാപല്യങ്ങൾ തൻ ഏങ്ങി
കരച്ചിലുകൾ കേട്ടു;
അടക്കിപ്പിടിച്ച ദേഷ്യം കണ്ടു,
അടക്കാനാകാത്ത അമർഷം കണ്ടു,
നിഷ്കളങ്കമാം സ്നേഹം കണ്ടു;
പുസ്തകപ്പുഴുക്കളെ കണ്ടു ,
പുസ്തകം തൊടാത്ത മിടുക്കരെ കണ്ടു !
ഇവിടെ, ഈ അങ്കണത്തിൽ നിൽക്കുന്നു
ഞാനിന്നവസാനമായ്,
വിദ്യാലയമേ, വിട തരികെനിക്ക്. . .
എൻ പ്രഥമതൊഴിലിടമേ, നന്ദി,
നീ തന്ന കാഴ്ചകൾക്ക് , ഒപ്പമാ സൗഹൃദങ്ങൾക്കും. . .
കാലമേ, മായ്ക്കാതിരിക്കുകയീ ഓർമകളെൻ
ഹൃത്തിൽ നിന്നും. . .
ഹൃദയപൂർവ്വം ,
വിജിത
