പാഠങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു... അപൂര്‍വമായി മാത്രം ജീവിതത്തില്‍ സംഭവിക്കാറുള്ളതാണിത്. പക്ഷെ എന്തുകൊണ്ടോ എന്‍റെ കാര്യത്തിലിവ പതിവുകള്‍ തെറ്റിച്ചിരിക്കുന്നു. അതെ, പാഠങ്ങള്‍ ഇടവേളകളില്ലാതെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു... എന്നിട്ടുമെന്തെ ഞാന്‍ പഠിക്കുന്നില്ല? ഒരുപക്ഷെ, അതുകൊണ്ടായിരിക്കാം ആവര്‍ത്തന വിരസത അനുഭവിക്കാന്‍ ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്... വിരസത എന്ന് പറഞ്ഞു കൂടാ... കാരണം വേദനയ്ക്കെന്നും പുതുമയുണ്ടാകുമല്ലോ!! കഴിഞ്ഞ നിമിഷത്തിലെ വേദനയല്ല ഈ നിമിഷത്തിലേത്...... തീവ്രത കൂടിയും കുറഞ്ഞും വേദന പുതിയ രൂപം കൈകൊള്ളുന്നു; ഓരോ നിമിഷാര്‍ദവും .....
ഹൃദയം വേദനകളെ നിര്‍വികാരതയോടെ ഏറ്റുവാങ്ങാന്‍ പഠിച്ചിരിക്കുന്നു. ഒരുപക്ഷെ, അതുകൊണ്ടാകാം ഞാനിന്നും ജീവിതത്തിന്‍റെ വിലയേറിയ ആ പാഠം പഠിക്കാത്തത്........... സൗഹൃദത്തിന്‍റെ വേദനിപ്പിക്കുന്ന പാഠം..............
ഹൃദയം വേദനകളെ നിര്‍വികാരതയോടെ ഏറ്റുവാങ്ങാന്‍ പഠിച്ചിരിക്കുന്നു. ഒരുപക്ഷെ, അതുകൊണ്ടാകാം ഞാനിന്നും ജീവിതത്തിന്‍റെ വിലയേറിയ ആ പാഠം പഠിക്കാത്തത്........... സൗഹൃദത്തിന്‍റെ വേദനിപ്പിക്കുന്ന പാഠം..............
ഹൃദയപൂര്‍വ്വം,
വിജിത
വിജിത
No comments:
Post a Comment