പ്രണയത്തെയറിയില്ലെന്നും,
പ്രണയിക്കയില്ലെന്നും ചൊന്ന പ്രീയ സഖീ,
കടം നല്‍കാം ഞാന്‍ നിനക്കെന്‍റെ പ്രണയം,
നിന്‍ പടിവാതിലില്‍ മുട്ടിവിളിക്കുന്നോരാ വരനായ് . . . .
കടംകൊണ്ട പ്രണയവുമായ് ചെന്നു നില്‍ക്കൂ,
കടപ്പാടുകളേതുമില്ലാതെ നീ;
ഏറ്റുവാങ്ങൂ, താലിച്ചരടുമാ-
സിന്ദൂരചോപ്പും. . . .
ആരോ തട്ടിത്തെറിപ്പിച്ചയെന്‍ ചെമ്പനീര്‍പ്പൂവും,
ചേര്‍ത്തു വയ്ക്കാം ഞാനാ പ്രണയത്തിനൊപ്പം,
വിവാഹസമ്മാനമായ്. . . .
ഹൃദയപൂര്‍വ്വം,
വിജിത
വിജിത
