തിരയുന്നു ഞാൻ മാധുര്യമേറും വാക്കുകൾ,
കാരണമെഴുതേണ്ടതുണ്ടെനിക്കു രേഖയെ കുറിച്ച്....
സുന്ദരി സുശീല എന്നൊക്കെയുള്ളേതോ
വിവാഹപരസ്യം പോൽ നിൽക്കുന്നിവൾ,
എല്ലാം തികഞ്ഞവളായെൻ മുന്നിൽ....
ഹൃദയംഗമായി ചിരിക്കുന്നു,ഇടയ്ക്കെപ്പൊഴോ,
കുസൃതി പറയുന്നു നിഷ്കളങ്കമായ്....
ദേഷ്യത്തിലും കാക്കുന്നിവൾ മാധുര്യമൊരൽപ്പം.
എന്നിൽ കാണാത്ത നന്മകൾ കാണാം ഇവളിൽ...
അച്ഛനുമമ്മയ്ക്കുമോമന പുത്രിയായ്,
ചേച്ചിക്കു പ്രീയ അനുജത്തിയായ്,
വളർത്തുതത്തയ്ക്ക് വാത്സല്യമായ്,
നാൻസിക്കു ഉറ്റസുഹൃത്തായ്,
സുന്ദരമാക്കുന്നിവളീ ജീവിതം...
കാണാം ഇവളിൽ സ്ത്രീതൻ ആയിരം ഭാവങ്ങൾ,
പെണ്ണായ് പിറക്കുവാൻ കൊതിപ്പിക്കും ഇവൾ നിങ്ങളെ !
എന്നോ എങ്ങു നിന്നോ വരേണ്ടൊരു വരനായി,
തന്നെ ഒരുക്കുന്നിവൾ സ്വയം;
ഭക്ഷണം കുറച്ചും, സൗന്ദര്യം കാത്തും...
ചുവരിൽ ചാരി നിൽക്കുമെന്നോടും ചോദിച്ചു,
മെലിയേണ്ടതെങ്ങനെയെന്നൊരിക്കൽ നീ....
മെലിഞ്ഞുപോയതിൽ എന്നോടു കലഹിക്കു-
മെൻ അമ്മയെയോർത്തു ചിരിച്ചു ഞാൻ,
'മെലിയുന്നതെന്തിനു, നീ സുന്ദരിയല്ലേയെന്നു'
മറുചോദ്യം ചോദിച്ചതോർക്കുന്നുവോ നീ?
അറിയുക തോഴീ നീയതു കളിവാക്കല്ലെന്നു,
സുന്ദരിയാണു നീ ,
ഹൃദയം നിമിത്തവും, രൂപത്തിനാലും...
മാറേണ്ടതില്ല നീ ആർക്കായും.
നിനക്കായ് വരുമാ വരന്റെ
കൈപിടിക്കും നേരത്ത്,
ഞാനുണ്ടാം നിൻ ചാരത്ത് പുഞ്ചിരിയോടെ,
അന്ന് വരെ ഓർക്കുക,
സുന്ദരിയാണു നീ ഹൃദയം നിമിത്തവും,
രൂപത്തിനാലും............
[അതിനുശേഷം ഓർമിപ്പിക്കുവാൻ അദ്ദേഹമുണ്ടാകും! :P ]
ഹൃദയപൂർവ്വം,
വിജിത
NB: ഇതൊരു സാധാരണ പെണ്‍കുട്ടിയെ കുറിച്ചാണ്. എന്റെ കൂടെ പഠിച്ച വലിയ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു പെണ്‍കുട്ടി.. എന്നാൽ അവൾ പ്രസക്തയാവുന്നത് അസാധാരണമായ അവളുടെ മാധുര്യമേറുന്ന ജീവിതം കൊണ്ടാണ്.ഇവളെ കാണാതെ പോയവർ ഉണ്ടാകാൻ ഇടയില്ല.. കാരണം അവൾ എല്ലാവർക്കും ആ മാധുര്യം പകർന്നു നൽകിയിരുന്നു.. എനിക്കും തന്നു അവൾ ഒരൽപം മാധുര്യം; അതുകൊണ്ട് തന്നെ എഴുതാതിരിക്കാൻ ആവില്ല എനിക്ക്.....
രേഖ, മറക്കുവാൻ ആകാത്ത ഓർമയായി ഉണ്ടാകും നീയെന്നും എന്നുള്ളിൽ. നന്ദി, നീ പകർന്നു തന്ന നന്മയുടെ മധുരത്തിന്....:)
രേഖ, മറക്കുവാൻ ആകാത്ത ഓർമയായി ഉണ്ടാകും നീയെന്നും എന്നുള്ളിൽ. നന്ദി, നീ പകർന്നു തന്ന നന്മയുടെ മധുരത്തിന്....:)
