Saturday, April 28, 2012

വെറുതെ..

                                              ഓര്‍മയുടെ നാളുകളില്‍ മറവിയുടെ റബ്ബര്‍ത്തുണ്ട് കൊണ്ട് മായ്ച്ചു കളഞ്ഞ  ചില ചിത്രങ്ങള്‍.... കാലം ഒന്നിനെയും പൂര്‍ണമായി മായിക്കുന്നില്ലെന്നു ഈ പാടുകള്‍ തെളിയിക്കുന്നു. എഴുത്ത്- അതെനിക്ക് അന്യമായിരിക്കുന്നു. ഏതു സ്വപ്നത്തെയും അക്ഷരം കൊണ്ട് തടവിലാക്കിയിരുന്ന ആ കാലം ഞാന്‍ പോലും ഓര്‍ക്കാതെയായിരിക്കുന്നു. തടവിലാക്കപ്പെട്ട ആ സ്വപ്നങ്ങളെ പൊതു പ്രദര്‍ശനത്തിനു വയ്ക്കുക അന്നൊരു ഹരമായിരുന്നു. അവയ്ക്ക് നിറമുള്ള വര്‍ണനകള്‍ ലഭിക്കുന്നതൊരു ആവേശമായിരുന്നു..
             എന്നാലിന്നവ കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും പാടുകളവശേഷിപ്പിച്ച തെളിവില്ലാത്ത ചില ചിത്രങ്ങള്‍ മാത്രമാണ്. ഇന്ന് 'എഴുതാമോ?' എന്ന ചോദ്യത്തിനു മുന്‍പില്‍ നിന്നും ഓടിയോളിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എങ്കിലുമിടയ്ക്കൊക്കെ ഇതുപോലെ എഴുതിപോകാറുണ്ട്; ആര്‍ക്കും വായിക്കുവാന്‍ വേണ്ടിയല്ലാതെ........ പൂര്‍ണമാകാത്ത വക്യങ്ങളായിരിക്കും അതിലധികവും, മനപ്പൂര്‍വ്വമല്ലെങ്കിലും.............
ഹൃദയപൂര്‍വ്വം ,
വിജിത 

No comments:

Post a Comment