ഞാന്‍ എന്‍റെ സ്വപ്‌നങ്ങള്‍ ഏതോ ചുമട് താങ്ങിയില്‍ വെച്ച് മറന്നിരിക്കുന്നു ..... അവ നഷ്ടമായിട്ടു നാളുകള്‍ കുറച്ചേറെ ആയിരിക്കുന്നു .. യഥാര്‍ത്ഥ ജീവിതത്തിന്‍റെ ഓട്ടപാച്ചിലില്‍ ഞാനെന്‍റെ സ്വപ്‌നങ്ങള്‍ മറന്നു തുടങ്ങിയതായിരുന്നു.. എന്നാല്‍ നിറം മങ്ങിയ ജീവിത കാഴ്ചകള്‍ ഹൃദയത്തെ മുറിവേല്‍പ്പിച്ചു തുടങ്ങിയത് കൊണ്ടാവാം ഞാനിന്നു വീണ്ടും അവയെ മനസ്സിന്‍റെ മച്ചിന്‍ പുറത്തു തിരഞ്ഞു. ഓര്‍മകളുടെ പൊടി പടലത്തിനിടയില്‍ പെട്ടപ്പോഴാണ് ഓര്‍ത്തത് അവയെ ഞാന്‍ ആ മഴയുള്ള സായാഹ്നത്തില്‍ മനപ്പൂര്‍വം ആ ചുമട് താങ്ങിയില്‍ വച്ച് മറന്നതാണെന്ന് ......
കണ്ടുവോ, നിങ്ങള്‍ അവയെ?? തിരികെ നല്‍കാന്‍ ആകുമോ നിങ്ങള്‍ക്കെന്‍റെ സ്വപ്‌നങ്ങള്‍? നിറമുള്ള ആയിരമായിരം സ്വപ്‌നങ്ങള്‍................................................
ഹൃദയപൂര്‍വ്വം,
വിജിത
