തൻ ദേവനായ് പാടി പണ്ടൊരു
മീരയൊരായിരം പാട്ടുകൾ,
പാടട്ടെ ഞാനിന്ന് സ്നേഹത്തിൽ
ചാലിച്ചൊരു പാട്ട് മറ്റൊരു മീരയ്ക്കായ്....
സൗഹൃദമായ് നിറയുന്നിവ-ളെൻ ഹൃത്തിൽ
ഒരു പുഞ്ചിരി കൊണ്ടിടം നേടിയവൾ.
ചോദ്യമായ്, ആശങ്കയായ്,
സ്വപ്നമായ്, ഉത്തരങ്ങളായ്
നിൽക്കുന്നിവളെൻ മുന്നിൽ........
പണ്ടെന്നോ കണ്ടു മറന്നൊരാ-
മുഖം ഒർമിപ്പിപ്പൂ ഇവൾ
എന്തെന്നറിയില്ല, എങ്ങനെയെന്നറിയില്ല,
സുഹൃത്തായിവളെനിക്കെന്നോ.....
തമിഴകത്തിൻ ഇളയദളപതിയെ
ഹൃദയത്തിലേറ്റും പെണ്ണിവൾ
തമിഴ് പേശും പെണ്ണാകാന്‍
കൊതിക്കുന്നിവളെന്തിനോ!
എഴുതുമോ നീ ഒരിക്കൽ
എന്നേക്കുറിച്ചുമെന്നിവൾ ചോദിക്കവേ,
ചോദിച്ചു ഞാൻ സ്വയം- എന്തേ
എഴുതിയില്ല ഞാനിവളെക്കുറിച്ചെന്ന്.
ഇന്നെഴുതുന്നു ഞാൻ നിനക്കായ്
ഒരു കാവ്യം- നമ്മൾതൻ
സൌഹൃദത്തിനോർമയ്ക്കായ്,
നീ പുഞ്ചിരിക്കുവാനായ്......
കാത്തിരിക്കുന്നു ഞാൻ നിൻ
സ്വപ്നസാക്ഷാത്കാരങ്ങൾക്കായ്,
വ്യത്യസ്തമാം ചിലതു നീ ചെയ്യുന്ന
നല്ല നാളേയ്ക്കായ്........................
ഹൃദയപൂർവ്വം,
വിജിത
