Monday, October 28, 2013


ഒഴുകിയിരുന്നിവൾ ഇന്നലെ, നിറഞ്ഞും തെളിഞ്ഞും പരന്നും,
എന്നാലൊഴുകുന്നിന്ന് മാലിന്യവാഹിനിയായ്,
നഷ്ടപ്രണയത്തിനോർമ്മപോൽ നോവായ്‌......
 

സുമംഗലിയായിരുന്നിവൾ ഇന്നലെ,
ഇന്നിവൾ അതിശീഘ്രമരണത്തിൻ
കാലൊച്ച കാത്തുകിടക്കുമൊരു വൃദ്ധ....

എത്ര  പ്രണയങ്ങൾ, എത്ര വിരഹങ്ങൾ
എത്ര സ്വപ്നങ്ങളെത്ര നഷ്ടങ്ങൾ
കണ്ടു കാണുമിവൾ നിശ്ശബ്ദയായും ആർത്തലച്ചും .....

എങ്ങോ പോയ നല്ല കാലത്തിനോർമ്മ-
പോലൊഴുകുന്നിവളിന്ന് നേർത്തും,
ഇല്ലാതെയായും.........

ഏതമൃതിനാൽ വീണ്ടെടുക്കേണ്ടു
ഞങ്ങൾ നിൻ  നഷ്ടയൗവ്വനം?

നീ വളർത്തിയ ഞങ്ങൾ
ശവപ്പെട്ടി പണിതു നിനക്കായ്....

ഏതു ഗംഗ ശുദ്ധീകരിക്കും ഞങ്ങളെ,

ഗംഗയും മലിനമായല്ലോ നിന്നേപ്പോൽ !

ഹൃദയപൂർവ്വം,
വിജിത