Wednesday, June 10, 2015



                       ഇവിടെ ഇങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാന്‍ പലപ്പോഴും പ്രണയത്തെ കുറിച്ച് ചിന്തിക്കാറ്... ഇന്നും ഉത്തരമില്ലാതെ ഒരു ചോദ്യം എന്‍റെ മനസ്സിലുണ്ട്; പ്രണയത്തെ കുറിച്ച് ഇത്രയധികം വായിക്കുകയും പറയുകയും എഴുതുകയും ചെയ്തിട്ടും എന്ത് കൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തത്? അതോ ഇനി ഞാന്‍ പ്രണയത്തെ തിരിച്ചറിയാതെ പോയതാകുമോ? അതെങ്ങനെ ശരിയാകും?? കാരണം കേട്ടറിവുകളിലെ പ്രണയം തീര്‍ച്ചയായും അങ്ങനെയല്ല, അത് ജീവിതത്തെ പോലും കീഴ്മേല്‍ മറിക്കുന്നതാണ്. അപ്പോള്‍ എന്നെ തേടി ഒരിക്കലും പ്രണയമെത്തിയിട്ടില്ല എന്ന് തന്നെ വേണം കരുതാന്‍......

                     അങ്ങനെയെങ്കില്‍ ആ ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, എന്തേ പ്രണയം എനിക്കപ്രാപ്യമായി തുടരുന്നു????

ഹൃദയപൂർവ്വം,
വിജിത