Saturday, May 14, 2022

 എഴുതാൻ ഒരു തൂലിക വേണം...

സ്വപ്നങ്ങൾ നിറം കൊടുത്ത മഷിയൊഴിച്ച് എഴുതാൻ കഴിയുന്ന, രാത്രിയുടെ ഏകാന്തതയിൽ ജീവൻ വെയ്ക്കുന്ന ഒന്ന്... 

ആരും കാണാതെ കോറിയിടുന്ന ദുഃഖവരികളിൽ നിന്നു എന്നെ തിരഞ്ഞു കണ്ടുപിടിച്ചു എന്നോട് കഥ പറയുന്ന ഒരു സ്ഫടിക തൂലിക... 

ഉണ്ടോ നിങ്ങളുടെ കൈയിൽ  അങ്ങനെ ഒന്ന്?

ഹൃദയപൂർവ്വം,

വിജിത 



നിൻ്റെ അധരങ്ങളിൽ ഒരിക്കലും എൻ്റെ ചുണ്ടുകൾ സ്പർശിക്കുകില്ലെങ്കിലും പ്രണയമേ, 

ഈ പെരുമഴയത്ത് ഞാനും കാണട്ടെ സിരകളിൽ അഗ്നി പടർത്തുന്ന ഒരു സ്വപ്നം.... 


ഹൃദയപൂർവ്വം,

വിജിത 

 മരണമേ, നീയെൻ അരികിൽ നിൽക്കുമ്പോൾ 

                                                      പിൻവിളി വിളിപ്പതാരെന്നെ ?

ആരൊരാളെൻ ഓർമയെ ഓർപ്പതീ- 

                   വാതിലിൻ അപ്പുറം ഞാൻ കടക്കയിൽ?



ഹൃദയപൂർവ്വം ,

വിജിത 

മരണം തൊടുന്ന തീരത്തേക്ക് വെറുതെ നടക്കുന്നു ഞാൻ;
മറക്കുക നിങ്ങളെൻ സ്വപ്നങ്ങളെ,
ഒപ്പമീ പെണ്ണിൻ ജല്പനങ്ങളെയും....


ഹൃദയപൂർവ്വം,
വിജിത