നിലാവിന്റെ ചുംബനമേറ്റ രാവിൽ വഴിക്കണ്ണുമായ് കാത്തിരിക്കാന്‍ ഞാൻ നിർബന്ധിതയായിരിക്കുന്നു....... ഞാൻ കാത്തിരിക്കുന്നത് എന്റെ നാളെകളെയാണ് ; സ്വപ്നത്തിന്റെ ചായം ചാലിച്ചെഴുതിയ നാളെയുടെ പകലുകളെ..... നിറം മങ്ങിയ ഇന്നുകളിൽ അതിജീവനത്തിന്റെ പ്രതീക്ഷയാവുകയാണ് ഈ കാത്തിരിപ്പുകൾ........
ഏകാന്തമായ ഈ കാത്തിരിപ്പിനിടയ്ക്ക് , മഴ എന്നോട് കുശലം പറയാനെത്താറുണ്ട്. ഒരുപക്ഷെ എന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കുമൊപ്പം യാത്ര ചെയ്യുന്നതീ രാത്രി മഴ മാത്രമാകാം.........
ഇത്തരം കാത്തിരിപ്പുകളാണ് എന്നെ നിശാജീവിയാക്കുന്നത്... ഇവയില്ലെങ്കിൽ ഞാനില്ല; എന്റെ സ്വപ്നങ്ങളുമില്ല.................
ഹൃദയപൂർവ്വം,
വിജിത
