വസന്തത്തിലുമൊരു പൂ പോലും
വിരിഞ്ഞില്ല നിന്നുള്ളിലെന്നോ സഖീ ?
ഒരുപാടു മഴ നനഞ്ഞിട്ടുമൊരു
വിത്ത് പോലും മുളച്ചില്ലയെന്നോ ?
പ്രണയത്തിലും നിറഞ്ഞില്ല
നിൻ ഹൃത്തമെന്നോ,
വിരഹത്തിൻ ചൂടിലും
പുഷ്പ്പിച്ചതില്ലായിരം വാകകളെന്നോ?
ശില പോൽ നിൽക്കുന്നു നീ
ഇന്നീ കാഴ്ചയ്ക്കു മുൻപിലും,
'കണ്ണേ മടങ്ങുക ' എന്നു പാടി
മറയുന്ന ജനസാഗരത്തിനിടയിലായ് ....
കരയുക സഖീ നീയിന്ന്,
കാത്തുവെച്ചൊരാ ഓർമകളെയോർത്ത് ,
പൊട്ടിച്ചിരിക്കാത്ത, ഉറക്കെ കരയാത്ത -
'നല്ല' പെണ്ണായ് പിറന്ന നാളിൻ ചിന്തയിൽ.
ഉറക്കെയാട്ടുക ഈ മുഖങ്ങളെ
നിർത്താതെ ശപിക്കുക ഈ ലോകത്തെ നീ,
ഇന്നെങ്കിലും പ്രതികരിക്കുക സഖീ ;
മനുഷ്യമുഖമുള്ള കഴുകരിന്ന്
കൊത്തിപ്പറിച്ചത് നിന്‍റെയോമൽ കുഞ്ഞിനെയല്ലോ-
അക്ഷരം കൂട്ടിവായിക്കാനാവാത്ത
അവളെന്തറിഞ്ഞു?
അതിനാൽ പ്രതികരിക്കുക മാതൃഹൃദയമേ,
ഇന്നു നീ............
വിരിഞ്ഞില്ല നിന്നുള്ളിലെന്നോ സഖീ ?
ഒരുപാടു മഴ നനഞ്ഞിട്ടുമൊരു
വിത്ത് പോലും മുളച്ചില്ലയെന്നോ ?
പ്രണയത്തിലും നിറഞ്ഞില്ല
നിൻ ഹൃത്തമെന്നോ,
വിരഹത്തിൻ ചൂടിലും
പുഷ്പ്പിച്ചതില്ലായിരം വാകകളെന്നോ?
ശില പോൽ നിൽക്കുന്നു നീ
ഇന്നീ കാഴ്ചയ്ക്കു മുൻപിലും,
'കണ്ണേ മടങ്ങുക ' എന്നു പാടി
മറയുന്ന ജനസാഗരത്തിനിടയിലായ് ....
കരയുക സഖീ നീയിന്ന്,
കാത്തുവെച്ചൊരാ ഓർമകളെയോർത്ത് ,
പൊട്ടിച്ചിരിക്കാത്ത, ഉറക്കെ കരയാത്ത -
'നല്ല' പെണ്ണായ് പിറന്ന നാളിൻ ചിന്തയിൽ.
ഉറക്കെയാട്ടുക ഈ മുഖങ്ങളെ
നിർത്താതെ ശപിക്കുക ഈ ലോകത്തെ നീ,
ഇന്നെങ്കിലും പ്രതികരിക്കുക സഖീ ;
മനുഷ്യമുഖമുള്ള കഴുകരിന്ന്
കൊത്തിപ്പറിച്ചത് നിന്‍റെയോമൽ കുഞ്ഞിനെയല്ലോ-
അക്ഷരം കൂട്ടിവായിക്കാനാവാത്ത
അവളെന്തറിഞ്ഞു?
അതിനാൽ പ്രതികരിക്കുക മാതൃഹൃദയമേ,
ഇന്നു നീ............
ഹൃദയപൂർവ്വം,
വിജിത
വിജിത