നിങ്ങള്‍ക്കീ മുഖം പരിചയമുണ്ടോ? മലാലെ യൂസഫ്- പാകിസ്ഥാന്‍റെ ആന്‍ ഫ്രാങ്ക്...................
സ്വപ്നങ്ങളെ, പൂക്കളെ ഒക്കെ സ്നേഹിച്ച ഇവളുടെ തെറ്റെന്തായിരുന്നു? വിദ്യാഭ്യാസവും സമാധാനവും സ്വാതന്ത്ര്യവും വേണമെന്നാഗ്രഹിച്ചതോ?
'അതേ' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ എന്നെയും നിങ്ങളുടെ മക്കളേയും കൂടി കൊന്നു കളഞ്ഞേക്കൂ.... കാരണം ഞങ്ങളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു; സമാധാനവും....
'അല്ല' എന്നാണ് ഉത്തരമെങ്കില്‍ പ്രാര്‍ത്ഥിക്കൂ ഹൃദയപൂര്‍വ്വം ഇവള്‍ക്കായ്...ഇവളെ പോലെയുള്ള മറ്റനേകം പെണ്‍മക്കള്‍ക്കായി.... പാകിസ്ഥാനായി........................................
മലാലെമാര്‍ ഇനി ഉണ്ടാകാതിരിക്കട്ടെ...
കുഞ്ഞേ, നിന്‍റെ ധൈര്യത്തിനു മുന്‍പില്‍ ഞാന്‍ നമിക്കുന്നു ! നിന്‍റെ സ്വപ്നം പൂവണിയാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു..
ഹൃദയപൂര്‍വ്വം,
വിജിത
