Saturday, December 7, 2013

തിരിച്ചുപ്പോക്ക്

              പണ്ട് കുറയെ നാൾ ഞാൻ മൌനത്തിന്റെ കരിമ്പടം  വാരി പുതച്ചിരുന്നു.... മൌനത്തിൽ ഞാനെന്റെ ബാല്യം ചിലവഴിച്ചു.. ഏകാന്തതയും സൗഹൃദങ്ങളില്ലായ്മയും ആണ് എന്നെ വാചാലയാക്കിയത്. ഒരിക്കലും ആ പഴയ കരിമ്പടം തിരികെ എടുക്കരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്റെ വചാലതയെക്കുറിച്ച് പരാതി കേൾക്കുമ്പോഴും തിരികെ മൗനിയാകാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെയാണ് എന്നിലേക്കുള്ള തിരിച്ചു പോക്ക് അസ്സാദ്ധ്യമായതും........ കാരണം എനിക്ക് തണലായി ഒരു സൗഹൃദമുണ്ടായിരുന്നു; എനിക്കേറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയുടെ സൗഹൃദം............ ഇനി അതില്ല... അതിനാൽ ഞാനെന്റെ പഴയ മങ്ങിയ കരിമ്പടം തേടുന്നു................. വീണ്ടുമെനിക്കാ മൗനത്തിലേക്ക്‌ തിരികെ പോകണം.. എന്നിലേക്കും....................................................
ഹൃദയപൂർവ്വം,
വിജിത