പ്രണയമെഴുതിയ കഥകളിൽ നിന്നൊരു വട്ടം ഞാൻ ഇറങ്ങി പോയി..
പിന്നെയൊരിക്കൽ ഞാനെൻ്റെ കൈയ്യിലെ പ്രണയമഷി ഒഴിച്ചു കളഞ്ഞു ഏതോ അഴുക്കുചാലിൽ...
പിന്നെയുമൊരു നാൾ പ്രണയം തുടിച്ച എൻ ഹൃദയം വില്പനയ്ക്ക് വെച്ചു ഞാൻ വാങ്ങിയൊരല്പം കാളകൂടം..
ഒടുവിൽ നിന്നു ഞാൻ പ്രണയമുക്തയായ് ഈ വിശാലവീഥിയിൽ;
എന്നിട്ടും വേദനിപ്പിക്കുന്നു സിരകളിലൂടെ പണ്ടെന്നോ ഒഴുകിയ പ്രണയബാക്കി...
ഹൃദയപൂർവ്വം,
വിജിത
എത്ര പ്രണയത്തെ വലിച്ചറിഞ്ഞാലും, നമ്മൾ അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് കിടന്നു വരും... ചിലപ്പോൾ ഇടവട്ടികത്തുന്ന മിന്നൽ പോലെ, നമ്മളെ പ്രകമ്പനം കൊള്ളിക്കും, ചിലപ്പോൾ പെരുമഴയിലേയ്ക്ക് ഒറ്റയ്ക്ക് തള്ളി ഇടും.. ഇരുട്ടിൽ ഒരുതുള്ളി വെളിച്ചം തന്ന് വെറുതെ മോഹിപ്പിക്കും..ഹൃദയം കീറി എടുത്ത് ചുമ്മാതങ് നടന്നു പോകും.. എത്ര ഉ ണങ്ങിയാലും, ആ മുറിവ് അങ്ങനെ നീറ്റി നീറ്റി, മനസ്സിനെ എരിച്ചു കൊണ്ടിരിക്കും..പക്ഷെ സത്യമായ പ്രണയവുമായി ജീവിതം വന്ന് മുട്ടി വിളിക്കും നിന്നെ.. അന്ന് നിനക്ക് നൽകാൻ വറ്റാത്ത ഒരു ഇടം മനസ്സിൽ മാറ്റി വയ്ക്കുക.. ❤
ReplyDeleteപ്രിയ എഴുത്തുകാരി, വന്ദനം.. 😊
എന്നെങ്കിലും വരാൻ സാധ്യത ഉള്ള പ്രണയത്തിനായി ഒരു ഉറവ കാത്തു വെയ്ക്കാം അല്ലേ?
Delete