മറവികൾ അനുഗ്രഹമാണെന്ന് പറഞ്ഞപ്പോൾ ആണ് അവളെന്നെ തുറിച്ചു നോക്കിയത്...
ഞാൻ അവളെ മറന്നപ്പോൾ, അവളിലേക്കുള്ള വഴികൾ മറന്നപ്പോൾ, അവൾ ഓർമകളിൽ മുഴുകി വർത്തമാനകാലത്തിന് ഭ്രാന്തി ആയി മാറിയത് അവൾ ഓർക്കുന്നുണ്ടാകുമോ എന്നൊരു ഭയം എന്നെ കൈനീട്ടി പിടിച്ചു ഇരുട്ടിലാക്കി കളഞ്ഞത് അപ്പോൾ മുതലാണ്...
ഹൃദയപൂർവ്വം,
വിജിത
No comments:
Post a Comment