മലയാളത്തിന്റെ ഭാഷാന്തരങ്ങളിൽ ഒന്നും മറ്റൊന്നിനെക്കാളും താഴ്ന്നതോ ഉയർന്നതോ അല്ലെന്ന് പലപ്പോഴും വായിച്ചിട്ടും കേട്ടിട്ടു അംഗീകരിക്കാതിരുന്ന എന്റെ മുൻപിലേക്കാണ് 'ക്വോശി' വിളികളും 'പിരാന്ത്' പറച്ചിലുകളുമായി 'ച്വോറ്' കഴിക്കുന്ന അവൾ ചിരിച്ചു കൊണ്ട് കടന്നു വന്നത്.
ഔപചാരികതയുടെ ഇസ്തിരിയിട്ട മലയാളം പറഞ്ഞും എഴുതിയും ശീലിച്ച എനിക്ക് ഇടയ്ക്കു വരുന്ന നാവു പിഴകൾ പോലും എന്നെ ലജ്ജിപ്പിക്കുമ്പോഴാണ് പ്രാദേശിക ഭാഷയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഇവൾ തലയുയർത്തി നിൽക്കുന്നത്. ഞാനടങ്ങുന്ന 'പരിഷ്കൃത' ഭാഷാസ്നേഹികൾ ഇവളെ കല്ലെറിയുമ്പോൾ ഇടയ്ക്കെങ്കിലും ആ മനസ്സിൽ മുറിവേൽക്കുന്നുണ്ടാകാം.... എങ്കിലും, ആ മുറിവുകൾ അവളെ പശ മുക്കി ഇസ്തിരിയിട്ട ഭാഷ പഠിപ്പിക്കാതിരിക്കട്ടെ എന്ന് ഹൃദയംഗമായി ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഈ ഭാഷാശൈലിയാണ് അവളെ വ്യത്യസ്തയാക്കുന്നത്; അതിന്റെ സൌന്ദര്യമോ പരിശുദ്ധിയോ അവകാശപെടാൻ കഴിയുന്ന മറ്റൊരു ഭാഷയും ഈ ഭൂമുഖത്തിൽ ഇല്ല...
അതുകൊണ്ട്, അവൾ അവളായി തന്നെ തുടരട്ടെ.........................
ഹൃദയപൂർവ്വം,
വിജിത

No comments:
Post a Comment