തകര്‍ന്നൊരു വേണുവുമായ് അലയുകയോ നീ ഈ മരുവില്‍?
പൊട്ടിയ വയലിന്‍ തന്ത്രികളെയോര്‍ത്തു
കണ്ണീര്‍ പോഴിക്കയോ നിശ്ശബ്ദം?
അറിയാതെ ഞാനും തകര്‍ത്തു നിന്‍ സ്വപ്നങ്ങളെ....
പൊറുക്കുക സുഹൃത്തേ ഈ സഹയാത്രികയോട് നീ...
പിന്നിട്ട വഴികളെ വിസ്മരിക്കരുതെങ്കിലും
മറക്കുക കാലം തന്ന മുറിവുകളെ....
നൊമ്പരങ്ങള്‍ ഓര്‍മയില്‍ മറയട്ടെ,
വേദനകള്‍ വിസ്മൃതിയില്‍ ആണ്ടു പോകട്ടെ
ശാന്തമായ്...
ഓര്‍ക്കാതിരിക്കുക ആ നഷ്ട സ്വപ്നങ്ങളെ...
ഒപ്പം എന്നെയും.....
ഹൃദയപൂര്‍വ്വം,
വിജിത

nice!!!!
ReplyDeleteThank u ikka
Delete