നീ തന്ന നോവിന്റെ മുറിപ്പാടില്‍ ചോര കിനിയുന്നുണ്ട്,
എങ്കിലുമെന്റെ സിരകളില്‍ നിന്നോടുള്ള പ്രണയം നുരഞ്ഞുപൊന്തുന്നു.
ഭ്രാന്തമാണെന്റെ പ്രണയം,
നീ നല്കുമാ പ്രണയചഷകത്താല്
ഉന്മാദിനിയായതോ ഞാന്‍?
അറിയാമെനിക്ക് - നിന്നിലെ നിന്നെ,
നീ കാത്തുവെയ്ക്കുന്നൊരാ പ്രണയത്തിനുറവയും.
വിട്ടു പോകുവാനാമോ എനിക്കിനി?
എന്റെ പ്രാണന് നിന്നിലലിഞ്ഞു പോയിരിക്കുന്നുവല്ലോ!
എന്ന് ഹൃദയപൂര്‍വ്വം,
വിജിത
Thank you.
ReplyDelete