Friday, March 29, 2019

ഓർമകളിലെ എ. ജെ. സി. എസ്‌. എസ്‌. എസ്‌.





തിരഞ്ഞു ഞാനീ ഇടനാഴിയിലെൻ നഷ്ടബാല്യം,
ഇവിടെ നിറഞ്ഞയാ കൗതുകകണ്ണുകളിലെൻ               
                                          ബാല്യസ്വപ്നങ്ങൾ കണ്ടു. . .

ബാല്യത്തിൻ കളിചിരികൾ കണ്ടു ,
പൊട്ടിവിടരും കൗമാരത്തിൻ  സൗന്ദര്യം കണ്ടു;

ക്ലാസ്സ്മുറികളിലുയർന്ന കുസൃതിചോദ്യങ്ങൾ കേട്ടു ,
ഉത്തരം കിട്ടാതുഴലുന്ന ചില കുഞ്ഞുമനസ്സുകൾ     
                                                                                കണ്ടു;

ബാല്യം കോറിയിട്ട മായചിത്രങ്ങൾ കണ്ടു,
പെറ്റുപെരുകുന്ന സൗഹൃദത്തിൻ മയിൽ‌പ്പീലി-     
                                                         ത്തുണ്ടുകൾ  കണ്ടു, 
എവിടെയോ ചില പ്രണയചാപല്യങ്ങൾ തൻ ഏങ്ങി 
                                                          കരച്ചിലുകൾ കേട്ടു;


അടക്കിപ്പിടിച്ച ദേഷ്യം കണ്ടു,
അടക്കാനാകാത്ത അമർഷം കണ്ടു, 
നിഷ്കളങ്കമാം  സ്നേഹം  കണ്ടു; 

പുസ്തകപ്പുഴുക്കളെ കണ്ടു , 
പുസ്തകം തൊടാത്ത മിടുക്കരെ  കണ്ടു !


ഇവിടെ, ഈ അങ്കണത്തിൽ നിൽക്കുന്നു 
                                                    ഞാനിന്നവസാനമായ്‌,
വിദ്യാലയമേ, വിട തരികെനിക്ക്. . .
എൻ പ്രഥമതൊഴിലിടമേ, നന്ദി, 
നീ തന്ന കാഴ്ചകൾക്ക് , ഒപ്പമാ സൗഹൃദങ്ങൾക്കും. . .

കാലമേ, മായ്ക്കാതിരിക്കുകയീ ഓർമകളെൻ       
                                                           ഹൃത്തിൽ നിന്നും. . .


 ഹൃദയപൂർവ്വം , 
വിജിത 

4 comments:

  1. It's about the school I worked..

    ReplyDelete
  2. ബാല്യം...
    ഓർമ്മകളുടെ ഇടനാഴിയിൽ ഇന്നും ഓമനിച്ചു താലോലിക്കുന്ന ഒരു കുഞ്ഞു മനസ്സുണ്ട്...
    ആ നിഷ്കളങ്കതയും ആർദ്രതയും എനിക്കിന്ന് ആന്ന്യമായ് തീർന്നിരിക്കുന്നു എന്ന യാഥാർഥ്യത്തെ ഉൾകൊള്ളാൻ മടിക്കുന്ന ആ കുഞ്ഞു നൈർമല്യത്തെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കണം ഞാൻ...
    കാലം അവനെ കൊണ്ടെത്തിച്ചിരിക്കുന്നത് ഒരിക്കലും തിരിച്ചു കൊണ്ട് ചെല്ലാൻ കഴിയാത്ത പടുകുഴിയിൽ ആണെന്ന്...

    ReplyDelete
    Replies
    1. thirichuvaranoru kunju chiri koottuvarum...

      Delete