എഴുതുമോ നീയെന്നേക്കുറിച്ചെന്നു
ചോദിച്ചവൾ പുഞ്ചിരിയോടെ,
ഇല്ലെന്നുത്തരം പറഞ്ഞയെന്നെ
കുസൃതിച്ചിരിയോടെ നോക്കിയവൾ,
മറുചോദ്യം ചോദിച്ചു പരിഭവമോടെ-
താൻ സത്സ്വഭാവിയല്ലെയെന്ന്!
അറിയില്ലെനിക്കധികമൊന്നും,
എങ്കിലും എഴുതാതിരിക്കുന്നതെങ്ങനെ ഞാൻ?
സഹപാഠിയാണു നീയെനിക്ക്,
എന്റെ പിൻബെഞ്ചിലെ വാചാലയാം
കൂട്ടുകാരി.
നിർത്താതെ കഥപറയുന്നു നീ,
പൊട്ടിച്ചിരിക്കുന്നു മറ്റൊന്നുമോർക്കാതെ,
ഇടവിടാതെ കൈയോടിക്കുന്നു നീ,
നിൻ തലമുടിയിലൂടെ, താലോലമെന്നവണ്ണം.....
എഴുതാത്ത നോട്ടിന്റെ ബാക്കിയറിയാൻ
തിരയുന്ന എൻ മുന്നിലേക്ക്
നീക്കി വയ്ക്കുന്നു നീ നിൻ പുസ്തകം,
പൂർത്തിയായില്ലെങ്കിലും.........
ശാസിക്കുന്നു നീയെന്നെ സ്നേഹം ചാലിച്ച്,
ഓർപ്പിക്കുന്നു തിരിഞ്ഞിരിക്കാൻ....
കാത്തുവച്ചിരിക്കുന്നു നീയൊരു-
നുള്ള് നിഷ്കളങ്കതയുള്ളിൽ,
നഷ്ടമാകാതിരിക്കട്ടെയതു നിനക്ക് ,
ഒപ്പം നിൻ പൊട്ടിച്ചിരികളും...............................
ഹൃദയപൂർവ്വം,
വിജിത
വിജിത

ayoo kollaalo vijithe...(y)
ReplyDeletethank u dear
DeleteGood one viji :)
ReplyDeletethank u sajna
Delete