പണ്ട് കുറയെ നാൾ ഞാൻ മൌനത്തിന്റെ കരിമ്പടം വാരി പുതച്ചിരുന്നു.... മൌനത്തിൽ ഞാനെന്റെ ബാല്യം ചിലവഴിച്ചു.. ഏകാന്തതയും സൗഹൃദങ്ങളില്ലായ്മയും ആണ് എന്നെ വാചാലയാക്കിയത്. ഒരിക്കലും ആ പഴയ കരിമ്പടം തിരികെ എടുക്കരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്റെ വചാലതയെക്കുറിച്ച് പരാതി കേൾക്കുമ്പോഴും തിരികെ മൗനിയാകാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെയാണ് എന്നിലേക്കുള്ള തിരിച്ചു പോക്ക് അസ്സാദ്ധ്യമായതും........ കാരണം എനിക്ക് തണലായി ഒരു സൗഹൃദമുണ്ടായിരുന്നു; എനിക്കേറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയുടെ സൗഹൃദം............ ഇനി അതില്ല... അതിനാൽ ഞാനെന്റെ പഴയ മങ്ങിയ കരിമ്പടം തേടുന്നു................. വീണ്ടുമെനിക്കാ മൗനത്തിലേക്ക് തിരികെ പോകണം.. എന്നിലേക്കും....................................................
ഹൃദയപൂർവ്വം,
വിജിത
ആശ്വാസവാക്കുകള്‍ക്ക് ഇവിടെ അര്‍ഥമില്ലെന്നറിയാം,,,,
ReplyDeleteഅത് കൊണ്ട് തന്നെ എന്തു പറയണം എന്നെനിക്കറിയില്ല....
വേര്‍പ്പാടിന്റെ വേദന ഇന്നും അനുഭവിക്കുന്നവനാണ് ഈ ഞാനും...
ഒത്തിരി നല്ല സുഹൃത്തുക്കള്‍ നിനക്കുണ്ട് ഞാനും അതില്‍ ഒരു നല്ല സുഹൃത്താനെന്ന് വിശ്വസിക്കുന്നു...
എന്നെ ഒരുപാട് അടുത്തറിഞ്ഞിടുള്ള ഒരാളാണ് നീ...
നീ ഇപ്പോള്‍ പഴയ ആ ഒറ്റപ്പെട്ട ജീവിതം ആശിച്ചു തിരികെ നടന്നാല്‍....
നീ ഇന്നു ഒരാള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് പോലെ ഞാനും നിനക്കു വേണ്ടി വിശമിക്കേണ്ടി വരില്ലേ???
athu orikkalum ningalil ninnaakilla......
Delete:)
ReplyDelete:)
Delete