ആമിയെന്നല്ല പാമിയെന്നു
തന്നെയാണെഴുതിയതു ഞാൻ.
കാരണമിത് നീർമാതളത്തിൻ എഴുത്തുകാരിയെകുറിച്ചല്ല
പാമിയെന്നയീ പാമിലയെക്കുറിച്ചാണ്.
ഇവളാരെന്ന ചോദ്യത്തിനുത്തരം തന്നെ
നല്കാം ഞാനാദ്യമായ്....
സഖിയാണിവളെനിക്ക്,
എന്നരികിലിരിക്കും സഹപാഠിയാണിവൾ,
ഏറെ പരിചയമില്ലെനിക്കിവളെ എങ്കിലും
കുറിക്കുന്നു ഞാനിവളെക്കുറിച്ച്,
പാമിയെക്കുറിച്ച്...........
പ്രമീളയെന്നും പമീലയെന്നും പമേലയെന്നുമൊക്കെ
വിളിപ്പതുകേട്ട് സഹികെട്ടാവാം ഇവളിന്ന്
പേരെന്തെന്ന ചോദ്യത്തിനുത്തരം
നല്കുന്നു, പാമിയെന്ന്......
താടിക്കു കൈകൊടുത്തിരുന്നിവൾ പഴിക്കുന്നു കെമിസ്ട്രിയെ,
കണക്കെന്നത് കണ്ടുപിടിച്ചവനെയും കണക്കിനു ശകാരിക്കുന്നിവൾ,
എഞ്ചിനീയറാകാൻ ഇറങ്ങി പുറപ്പെട്ട നേരത്തെയോർത്താവാം
മ്ലാനവദനയാകുന്നിവൾ ഇടയ്ക്കിടെ........
അസാധാരണമായൊരു പേടി കൂട്ടിനുള്ളവളിവൾ,
കളകൂജനങ്ങളാൽ എന്നെ ആനന്ദിപ്പിക്കുമാ-
പക്ഷികളെ ഭയക്കുന്നിവൾ എന്തിനെക്കാളുമേറെ.
ആ വാക്ക് പോലും ദൗർഭാഗ്യമേകുന്നിവൾക്ക്....
അതെ, ഇവൾ പാമിയാണാമിയല്ല,
പ്രസിദ്ധയല്ലിവളെങ്കിലുമിവൾ വ്യത്യസ്തയാണീ
ആൾകൂട്ടത്തിൽ,
അതുകൊണ്ടു മാത്രം കുറിക്കുന്നു ഞാൻ,
പാമിയെന്നയീ പാമിലയെക്കുറിച്ചിന്ന്..............................
ഹൃദയപൂർവ്വം,
വിജിത

great.................
ReplyDeletethank u so much... :)
Delete