Thursday, February 14, 2013

ചില പ്രണയദിനചിന്തകള്‍


        പ്രണയം- എനിക്കൊരിക്കലും വഴങ്ങാത്ത  മനോഹരമായ  പദം!

        ഏകാന്തതയുടെ  വീഥിയില്‍, ഞാന്‍ എന്നിലേക്കു  തന്നെ  മടങ്ങുമ്പോള്‍ പ്രണയം സ്വപ്നലോകങ്ങളിലെ യാഥാര്‍ത്ഥ്യമായി എന്നിലവശേഷിക്കുന്നു...... എന്നിട്ടുമെന്തേ, ഞാന്‍ പ്രണയിക്കുന്നില്ല?
        
     ഈ പ്രണയദിനത്തിലും  ആ ചോദ്യത്തിനുത്തരം എനിക്കറിയില്ല.... എനിക്കിതു വ്യത്യസ്ഥതകളില്ലാത്ത ദിവസം.  ഈ "പ്രണയബഹളങ്ങള്‍" എന്നെ ബാധിക്കുന്നില്ല... എങ്കിലും ഉത്തരമില്ലാതെ ആ ചോദ്യം അവശേഷിക്കുന്നു; മനസ്സ് ഇടയ്ക്കെന്നെയതു  ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു...........

            കാത്തിരിക്കുന്നു ഞാന്‍ ആ ചോദ്യത്തിനുത്തരം ലഭിക്കാനായി.... അത്  ഞാന്‍ കണ്ടെത്തുന്ന പ്രണയദിനത്തിനായ്.................


 ഹൃദയപൂര്‍വ്വം,
വിജിത 

2 comments:

  1. ഓര്‍ക്കുക പ്രിയേ നീ കഴിഞ്ഞു പോയോരോ വാലന്‍ന്റൈന്‍ ദിനങ്ങളും,
    നിനകായീ നീട്ടിയ ഓരോ പൂവിതളുകളും,
    മറക്കരുത് ആ നീട്ടിയ കൈകള്‍ ഓരോന്നും,
    തിരിച്ചറിയപെടാത്ത വേദനയെ പ്രണയമെന്നു വിളിച്ച കാവ്യാ ശകലവും ,

    ഒരിക്കല്‍ മാത്രം നീ തിരിച്ചരിയപെടും നിന്‍ കൈകള്‍ തന്‍ വേദന .....
    തിരിച്ചരിയപെടാത്ത ആ വേദന .......
    ഓര്‍ക്കുക പ്രിയേ ഇതു മാത്രം കാലത്തിന്‍ വിസ്മയത്തെ ചെപ്പുകുടതിലട്ച്ചു കളയരുത് ....
    കുടം പൊട്ടിച്ചു വരും ഒരുന്നാള്‍ നിന്‍ കാലമെന്ന ഭൂതം .....

    ReplyDelete
  2. ഓരോ പ്രണയദിനവും അവസാനം വെറും ഓര്‍മ്മകള്‍ ആണ്. പക്ഷെ,അതിന്റെ പേരില്‍ ദുഖം പാടില്ല, കാരണം എല്ലാരും എല്ലാവര്‍ക്കും ഒടുവില്‍ ഓര്‍മ്മ മാത്രമാണ്. പ്രണയം അതിന്‍റെ ഒരു ചെറിയ ഭാഗ,അത്രേയുള്ളൂ. എന്നുവച്ച്, മനസ്സില്‍ ആഗ്രഹിച്ച നിമിഷങ്ങള്‍ നിങ്ങളെ തേടി വരില്ല എന്നല്ല. ഒരു ഹൃധയമിടുപ്പും അതിനായി തേങ്ങുന്നു എന്നും അര്‍ത്ഥമില, കാലചക്രത്തിന്റെ സഞ്ചാരം നിങ്ങളെ അവിടെ എത്തിക്കും, അതുവരെ ക്ഷേമയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിക്കുക. സ്നേഹത്തിന് നിങ്ങളിലേക്ക് എത്താനുള്ള വഴി അറിയാം :)

    ReplyDelete