Saturday, January 26, 2013

മറക്കില്ല ഞാന്‍ നിന്നെ..


          മറക്കില്ലൊരിക്കലും....
          മഞ്ഞുപോല്‍ മനസ്സുള്ളോരെന്‍ സുഹൃത്തേ,

          വിദൂരത്തിരിക്കും നിന്നെ ഞാന്‍
          മറക്കില്ലൊരിക്കലും,
          എന്‍ ജീവനുള്ള നാള്‍ വരെ....



ഹൃദയപൂര്‍വ്വം,
വിജിത 


 

Saturday, November 24, 2012

ആ പുകചുരുളുകള്‍...

                  

                     എന്‍റെ മുന്‍പില്‍ ചുമച്ചു നില്‍ക്കുന്നത്  ജീവിതമാണ്. ജീവിച്ചു തീര്‍ക്കാന്‍ ഞാനേറെ  കൊതിച്ച  എന്‍റെ  ജീവിതം... ആരെയോ തോല്‍പ്പിക്കാനെന്നവണ്ണം  പായുന്ന  ഈ  മനുഷ്യര്‍ക്കറിയുമോ എന്‍റെ  വേദന? ഇല്ല, ആര്‍ക്കുമറിയില്ല   അല്ലെങ്കില്‍  തന്നെ   അവരെന്തിനറിയണം?
                        
                              കാലചക്രം   തിരിഞ്ഞുരുളുകയാണോ? കഴിഞ്ഞു  പോയ  ജീവിത  ദൃശ്യങ്ങള്‍ വീണ്ടും  കണ്മുന്‍പില്‍  തെളിയുന്നു.... ബാല്യം, കൌമാരം, ആദ്യ പ്രണയം, വിവാഹം, നേട്ടങ്ങള്‍, നഷ്ടങ്ങള്‍.... എല്ലാം... ഒപ്പം  ആ പുകച്ചുരുളുകളും....... ഈ  ചുമ   സമ്മാനിച്ചു  പോയ  വിഷപുക....... ആദ്യം  വെല്ലുവിളിയായി , പിന്നെ  അഭിനിവേശമായി, ഒടുവില്‍ അടിമത്വവും  നിരാശയുമായി  എന്നിലേക്ക്  പടര്‍ന്നു  കയറിയ   ലഹരിയുടെ   പുകച്ചുരുളുകള്‍...

                              അതെ, ഇവിടെ   തെറ്റ്   എന്‍റെതു  മാത്രമാണ്. നിങ്ങള്‍  തിരിഞ്ഞു  നോക്കരുത്, സഹതാപം  കാണിക്കരുത്... ഞാനിങ്ങനെ   ചുമച്ചു  തീരട്ടെ... കാരണം , ഞാനിതര്‍ഹിക്കുന്നു.
                                        
ഹൃദയപൂര്‍വ്വം,
വിജിത  




പാടാന്‍ മറന്ന പാട്ടിന്‍റെ  പല്ലവിയായി നീ -
യെന്നരികില്‍ നില്ക്കുമ്പോഴറിയുന്നു,
ഞാനെനിക്കെന്നെ നഷ്ടമായെന്ന്....

            ഓര്‍ക്കുന്നുവോ നീയെന്നെ,
            ഞാന്‍ താലോലിച്ചൊരായിരം 
            സ്വപ്നങ്ങളെയെന്‍ മോഹങ്ങളെ ?

ഹൃദയപൂര്‍വ്വം,
വിജിത  

Thursday, November 22, 2012

ഓര്‍മിക്കുവാനൊരു പുഞ്ചിരി

ഓര്‍ക്കാനൊരു  ചിരി  മാത്രം  നല്‍കി നീ,
നടന്നകലുമ്പോഴും.............

മനസ്സില്‍ നീ  മാത്രമായിരുന്നെന്‍ സഖീ ...

ഓര്‍ക്കാതിരിക്കുവാനോതും നേരത്തും ,
ഓര്‍മകളില്‍ നീ  മാത്രമായിരുന്നൂ സഖീ ...

ഹൃദയത്തില്‍ കാത്തു  ഞാനാ ചിരി,
ഓര്‍മിക്കുവാന്‍ മാത്രമായ്  നീ  തന്നൊരാ  പുഞ്ചിരി....



ഹൃദയപൂര്‍വ്വം,
വിജിത  

Tuesday, October 23, 2012

കുഞ്ഞേ നിനക്കായ്

                   
                        നിങ്ങള്‍ക്കീ മുഖം പരിചയമുണ്ടോ?   മലാലെ  യൂസഫ്‌- പാകിസ്ഥാന്‍റെ  ആന്‍ ഫ്രാങ്ക്...................
                            സ്വപ്നങ്ങളെ, പൂക്കളെ ഒക്കെ സ്നേഹിച്ച  ഇവളുടെ  തെറ്റെന്തായിരുന്നു? വിദ്യാഭ്യാസവും സമാധാനവും സ്വാതന്ത്ര്യവും    വേണമെന്നാഗ്രഹിച്ചതോ? 
                          'അതേ' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ എന്നെയും നിങ്ങളുടെ മക്കളേയും കൂടി കൊന്നു കളഞ്ഞേക്കൂ.... കാരണം  ഞങ്ങളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു; സമാധാനവും.... 
                          'അല്ല' എന്നാണ് ഉത്തരമെങ്കില്‍ പ്രാര്‍ത്ഥിക്കൂ ഹൃദയപൂര്‍വ്വം ഇവള്‍ക്കായ്...ഇവളെ  പോലെയുള്ള  മറ്റനേകം പെണ്‍മക്കള്‍ക്കായി.... പാകിസ്ഥാനായി........................................ 
                         മലാലെമാര്‍ ഇനി ഉണ്ടാകാതിരിക്കട്ടെ...






കുഞ്ഞേ, നിന്‍റെ ധൈര്യത്തിനു  മുന്‍പില്‍  ഞാന്‍ നമിക്കുന്നു ! നിന്‍റെ സ്വപ്നം  പൂവണിയാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു..
ഹൃദയപൂര്‍വ്വം,
വിജിത