പണ്ടെന്റെ കഥകളില്‍ നീയും ഞാനുമുണ്ടായിരുന്നു... വരികളില്‍ നിറയെ നമ്മളുണ്ടായിരുന്നു.
ഇന്നെന്നില്‍ കഥകളില്ല... ബാക്കിയായ വരികളില്‍ നമ്മളും ഇല്ല.
ഹൃദയപൂര്‍വ്വം,
വിജിത
ആത്മീയതയുടെ കൊടുമുടികളേറണമെന്നില്ല നാഥാ,
ആത്മാവിന്‍ മന്ദമാരുതനടിക്കുന്ന -
താഴ്‌വരകളില്‍ നിനക്കൊപ്പം നടക്കാൻ
കഴിയേണമെന്നൊരു മോഹം മാത്രമേയുള്ളൂ..