Monday, June 25, 2012
Wednesday, June 20, 2012
നിശ്ശബ്ദം
നിശ്ശബ്ദമീ ലോകം,
നിനക്കു ചുറ്റും മൌനം സകലവും...
സ്വപ്‌നങ്ങള്‍ പോലും പുതയ്ക്കുന്നു,
മൌനത്തിന്‍ കരിമ്പടം...
അറിയില്ല നിനക്കീ സംഗീതത്തിന്‍
താള ലയ വിന്യാസങ്ങള്‍ ,
എങ്കിലും വാക്ക്ഭാഷണങ്ങളില്ലാതെ
ഒഴുകുന്നെനിക്കു ചുറ്റും, നിന്‍
അനുപമാം സൗഹൃദം മൌനമായ്....
നിന്‍ ഭാഷയറിയില്ലെനിക്കെങ്കിലുമെന്‍
ഹൃദയത്തിന്‍ ഭാഷയറിയുന്നു നീ..
മൊഴിയറിയില്ലെനിക്കു പക്ഷെ നിന്‍റെ
മൌനമറിയുന്നു ഞാന്‍...
അറിയാമെനിക്കീ മുകതയെത്ര
ഭീകരമായിരിക്കുമെന്ന്....
എങ്കിലും പുഞ്ചിരിക്കുന്നു
നീ ഹൃദ്യമായി......
നല്‍കട്ടെ ഈശ്വരന്‍ നിനക്കു നന്മകളായിരം...
ആഗ്രഹിക്കുന്നു ഞാന്‍, ഈ
ശബ്ദമുഖരിതമാം ലോകത്തിന്‍ ജാലകം
നിനക്ക് മുന്‍പില്‍ തുറന്നിടുവാന്‍....
ഹൃദയപൂര്‍വ്വം,
വിജിത
About You...
"എഴുതാത്തതെന്തു നീയെന്നേക്കുറിച്ചു മാത്രം?"
ചോദിച്ചോരല്‍പ്പം പരിഭവമോടെ നീ ...
എഴുതേണ്ടതെന്തന്നറിയാതെച്ചോദിച്ചു,
നിന്നോട് തന്നെ ഞാനതന്ന്......
"എഴുതുക, നീയെന്നേക്കുറിച്ച്,
എന്നില്‍ നീ കണ്ടൊരാ എന്നേക്കുറിച്ച്...."
ഉത്തരമിതത്ര ലളിതമല്ലെന്നറിയുന്നു,
ഞാന്‍ സുഹൃത്തേ...
ഞാന്‍ സുഹൃത്തേ...
ഏഴുതേണ്ടതെന്തെന്നറിയില്ലയെനിക്കിന്നും .
എങ്കിലുമിന്നു നിന്നേക്കുറിച്ചെഴുതേണ്ട-
തെന്‍ കടമയായി തോന്നുന്നെനിക്ക് ,
അതുകൊണ്ടു മാത്രമീ തൂലികയില്‍,
മഷിനിറച്ചിന്നു, വാക്കുകള്‍ തേടുന്നു ഞാന്‍....
സ്വപ്നങ്ങളൊത്തിരി കണ്ടവന്‍ നീ,
സ്വര്‍ഗ്ഗങ്ങള്‍ നേടുവാന്‍ കൊതിക്കുന്നു നീ...
അഭ്രപാളിയെ പ്രണയിച്ചു നീ-
യെഴുതുന്നു കഥകളായിരം...
ഒരു നൂറു ചോദ്യങ്ങളുമായി നീ-
യെന്‍ മുന്നില്‍ നില്‍കാറുണ്ടെന്നും..
ചോദിപ്പതിവയെന്തിനെന്നറിയുമോ
നിനക്കെങ്കിലും?!
നിനക്കെങ്കിലും?!
പലതും നിസ്സാരമെങ്കിലും, കുഴക്കുന്നു
എന്നെയവ പലപ്പോഴും..
എന്നെയവ പലപ്പോഴും..
വെറുമൊരു സൗഹൃദം മാത്രമെങ്കിലും,
വില നല്‍കുന്നു നീയിതിനേറെ..
രസമാണു നിന്‍ സൗഹൃദമെനിക്കു-
മെന്നറിയുകയിന്നു നീ, സുഹൃത്തേ..
പരിഭവമൊത്തിരിക്കാട്ടുന്നു നീയൊരു
ചെറുകാര്യത്തിനു പോലും...
വല്ലാതെയലട്ടുന്നു നിന്‍ നാവിന്‍
കുഞ്ഞു വിക്കു നിന്നേ...
ഒരായിരം തത്വ ശാസ്ത്രങ്ങള്‍ പറയുന്നു നീ,
നിരാശനാമേതോ കാമുകനെപ്പോലെ...
ആര്‍ക്കോ വേണ്ടി ദു:ഖിക്കുന്നു നീ,
വെറുതേ, എന്തിനെന്നു പോലുമറിയാതെ...
നിന്നെക്കുറിച്ചു കേള്‍ക്കുവാന്‍ കൊതിക്കുന്നു നീയെന്നും,
നേട്ടങ്ങള്‍ നിന്‍ സ്വപ്നമാണെന്നറിയാമെനിക്ക്..
സായിപ്പിന്‍റെ ഭാഷതന്‍ വ്യാകരണം കുഴക്കുന്നു നിന്നെ,
എങ്കിലും പിന്മാറുവാനറിയില്ല നിനക്കെന്നു തോന്നുന്നു...!
ഇതാണു നീ കൂട്ടുകാരാ,
ഇതൊക്കെയാണു ഞാന്‍ കണ്ട നീ..
നേരുന്നു ഞാന്‍ നിനക്കാശംസകള്‍ ,
നേരായി മാറട്ടെ നിന്‍ സ്വപ്നങ്ങളെല്ലാം..
പരിഭവിക്കേണ്ടതില്ല നീയിനി,
എഴുതി ഞാനൊടുവില്‍ നിന്നേക്കുറിച്ചും...
ഒരു ചോദ്യം കുറഞ്ഞു നിന്‍ പട്ടികയിലെന്ന-
സമാധാനമോടെ നിര്‍ത്തട്ടെ ഞാന്‍.......
ഹൃദയപൂര്‍വ്വം,
വിജിത
(dedicated to a friend of mine, Geon..Today, I would love to thank him for being my friend.. Thank you Geon :) )
Thursday, May 17, 2012
Saturday, April 28, 2012
വെറുതെ..
ഓര്‍മയുടെ നാളുകളില്‍ മറവിയുടെ റബ്ബര്‍ത്തുണ്ട് കൊണ്ട് മായ്ച്ചു കളഞ്ഞ ചില ചിത്രങ്ങള്‍.... കാലം ഒന്നിനെയും പൂര്‍ണമായി മായിക്കുന്നില്ലെന്നു ഈ പാടുകള്‍ തെളിയിക്കുന്നു. എഴുത്ത്- അതെനിക്ക് അന്യമായിരിക്കുന്നു. ഏതു സ്വപ്നത്തെയും അക്ഷരം കൊണ്ട് തടവിലാക്കിയിരുന്ന ആ കാലം ഞാന്‍ പോലും ഓര്‍ക്കാതെയായിരിക്കുന്നു. തടവിലാക്കപ്പെട്ട ആ സ്വപ്നങ്ങളെ പൊതു പ്രദര്‍ശനത്തിനു വയ്ക്കുക അന്നൊരു ഹരമായിരുന്നു. അവയ്ക്ക് നിറമുള്ള വര്‍ണനകള്‍ ലഭിക്കുന്നതൊരു ആവേശമായിരുന്നു..
എന്നാലിന്നവ കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും പാടുകളവശേഷിപ്പിച്ച തെളിവില്ലാത്ത ചില ചിത്രങ്ങള്‍ മാത്രമാണ്. ഇന്ന് 'എഴുതാമോ?' എന്ന ചോദ്യത്തിനു മുന്‍പില്‍ നിന്നും ഓടിയോളിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എങ്കിലുമിടയ്ക്കൊക്കെ ഇതുപോലെ എഴുതിപോകാറുണ്ട്; ആര്‍ക്കും വായിക്കുവാന്‍ വേണ്ടിയല്ലാതെ........ പൂര്‍ണമാകാത്ത വക്യങ്ങളായിരിക്കും അതിലധികവും, മനപ്പൂര്‍വ്വമല്ലെങ്കിലും.............
ഹൃദയപൂര്‍വ്വം ,
വിജിത
Subscribe to:
Posts (Atom)


