Wednesday, June 10, 2026

എന്റെ കലാലയം...


പ്രണയിച്ചതില്ല ഞാന്‍,

എഴുതിയതില്ല കവിതകളാരും എനിക്കായ്, 

കണ്ടെത്തിയില്ല ഞാന്‍- പീതപുഷ്പങ്ങള്‍, 

സഖാക്കളെയും ... 


ആരുമായിരുന്നില്ല ഞാന്‍ ഇവിടെ, 

നിങ്ങള്‍തന്‍ ഓര്‍‍മകളില്‍ ഉണ്ടാമോ- ഞാന്‍, എന്നറിയുകയുമില്ല! 


തിരികെ വരുമ്പോള്‍ കാത്തിരുന്നില്ല ആരുമെനിക്കായ്, 

അത്രമേല്‍ പ്രീയമായതേതും കണ്ടതേയില്ല.....


എന്നിട്ടുമെന്തോ തളയ്ക്കപ്പെടുന്നു, 

ഞാനിവിടെ, 

അജ്ഞാതമാമേതോ -

സ്നേഹബന്ധനത്താല്‍...!


ഹൃദയപൂര്‍വ്വം, 

വിജിത

Saturday, November 22, 2025

 


അന്ന്, 

പൂവുകള്‍ കൊണ്ട് വേനലിനെ തോല്‍പ്പിച്ചവളെ,

കോടാലി കൊണ്ട് തോല്പിച്ചു കളഞ്ഞല്ലോ കാലം.....

ഹൃദയപൂര്‍വ്വം, 

വിജിത  

Sunday, July 13, 2025



എനിക്കിനിയില്ലാത്ത ബാല്യം, നിന്റെ കണ്ണുകളിലൂടെ - ഇന്നലെകളില്‍, 

നിന്നെന്നെ നോക്കി പുഞ്ചിരിക്കുന്നു.... 

വീണ്ടും ഓര്‍മകളില്‍ ഞാന്‍ നിന്നെപ്പോലെ ചെറുതാകുന്നു....


ഹൃദയപൂര്‍വ്വം, 

വിജിത

വിധേയരില്‍ വിധേയരായ നിങ്ങളോട് വിധേയത്വം കാണിപ്പാന്‍ ആവതില്ലെനിക്ക്, 

കാലമെത്ര കഴിഞ്ഞാലും വളയില്ല- അത്രമേലെന്‍ നട്ടെല്ല്!


~വിജിത

Saturday, July 12, 2025

 പ്രണയമായിരുന്നെനിക്കെന്നും അക്ഷരരാം അക്ഷരങ്ങളോട്.... 

കാലമേ, ഒളിപ്പിച്ചതെന്തു നീ അവയെ, തിരക്കിന്‍ മഹാ സാഗരത്തില്‍?