Sunday, May 19, 2024

വാക



 പൊള്ളുന്ന വേനലിലും പ്രതീക്ഷകള്‍ കൊണ്ടു നീ ചുവന്നുവല്ലോ സഖീ...


ഹൃദയപൂര്‍വ്വം, 
വിജിത

കഥകളിലും കവിതകളിലും ജീവിച്ചിരുന്നവള്‍ ഇന്ന് വാക്കുകള്‍ക്ക് വേണ്ടി പരതുകയാണ്... 

അക്ഷരങ്ങള്‍  അവളുടെ വിരലുകള്‍ക്ക് അന്യമായത് അവള്‍ തിരിച്ചറിയുന്നു. 

ശൂന്യമായ മനസ്സും നഷ്ടഭാരം പേറുന്ന ഹൃദയവുമായി എന്തിനാണിങ്ങനെ  ചങ്ങലകളില്‍ തുടരുന്നത്?


~ വിജിത 

 



മഴ കൊണ്ട് തണുത്ത പകലുകളില്‍ മടിയുടെ പുതപ്പു മൂടി ഉറങ്ങാൻ കൊതിയുള്ളവളെ,  ഉത്തരവാദിത്വത്തിന്റെ മണിയടിച്ചു നന്നേ രാവിലെ ഉണര്‍ത്തുന്നു ജീവിതം....


~ വിജിത 

അമ്മ

 ഒരു കൊച്ചു കൈയെന്‍ കൈവിരല്‍ പിടിക്കവേ, 

അറിഞ്ഞു ഞാന്‍, അമ്മതന്‍ നെഞ്ചിന്‍ നേരും നോവും.... 

ആ കൊച്ചു പുഞ്ചിരി  കാണും നേരത്തു, 

ഗ്രഹിച്ചു  ഞാന്‍, പണ്ടമ്മതന്‍ ഹൃത്തില്‍ നിറഞ്ഞ കിനാവും മമതയും...


ഹൃദയപൂര്‍വ്വം, 

വിജിത 

Sunday, November 5, 2023

 നീ എന്നെ പോലെ ആയിരുന്നു, 

നിന്റെ കണ്ണില്‍ ഞാനുണ്ടായിരുന്നു.

നിന്റെ മുടിയിഴകളില്‍ എന്റെ കൈ എന്നും എന്റെ ഓര്‍മ്മകളെ കോര്‍ത്ത്‌ വെച്ചിരുന്നു,  

എന്റെ കഥകളില്‍ ഞാന്‍ നിനക്ക് എന്റെ സ്വപ്നങ്ങൾ പറഞ്ഞ്‌ തരികയായിരുന്നു.. 

ഞാന്‍ നിന്നെ പാടിയുറക്കിയവ എന്റെ  ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു;

നീ ഞാന്‍ തന്നെ ആയിരുന്നു...


ഒടുവില്‍ നീ മടങ്ങിയ നേരത്ത് ഞാന്‍ അങ്കലാപ്പിലായി പോയത് അതിനാലാണ്, 

നീ കൂടെ കൊണ്ട് പോയത് എന്റെ ഓര്‍മ്മകളെയും, 

 എന്റെ സ്വപ്നങ്ങളെയും, 

 എന്നെ തന്നെയും ആയിരുന്നല്ലോ.!


 ഹൃദയപൂര്‍വ്വം,

വിജിത 



(അമ്മയുടെ കണ്ണെത്താദൂരത്തെക്കു യാത്രയായ കുഞ്ഞു മാലാഖമാരുടെ അമ്മമാര്‍ക്കു സമര്‍പ്പണം.... )