അടഞ്ഞ വാതിലിനപ്പുറം അടക്കിയ തേങ്ങലുമായി ഒരുവൾ,
അവളുടെയോമൽ പൈതലിൻ മുഖം നോക്കി ചിരിക്കാൻ പഠിക്കുന്നു -
ആരുമാ നോവിൻ ചാൽ കാണാതിരിക്കുവാൻ...
ഹൃദയപൂർവ്വം,
വിജിത
പ്രണയമെഴുതിയ കഥകളിൽ നിന്നൊരു വട്ടം ഞാൻ ഇറങ്ങി പോയി..
പിന്നെയൊരിക്കൽ ഞാനെൻ്റെ കൈയ്യിലെ പ്രണയമഷി ഒഴിച്ചു കളഞ്ഞു ഏതോ അഴുക്കുചാലിൽ...
പിന്നെയുമൊരു നാൾ പ്രണയം തുടിച്ച എൻ ഹൃദയം വില്പനയ്ക്ക് വെച്ചു ഞാൻ വാങ്ങിയൊരല്പം കാളകൂടം..
ഒടുവിൽ നിന്നു ഞാൻ പ്രണയമുക്തയായ് ഈ വിശാലവീഥിയിൽ;
എന്നിട്ടും വേദനിപ്പിക്കുന്നു സിരകളിലൂടെ പണ്ടെന്നോ ഒഴുകിയ പ്രണയബാക്കി...
ഹൃദയപൂർവ്വം,
വിജിത