Sunday, November 22, 2015

                               

                       ജീവിതത്തില്‍ നിന്നു വളരെ നേരത്തെ പടിയിറങ്ങിപ്പോയ ബാല്യത്തെ കൌമാരത്തിന്‍റെയും യവ്വനത്തിന്‍റെയും ഇടനാഴികളിലെവിടെയോ വെച്ച് ഞാന്‍ തിരികെ കണ്ടെത്തുകയായിരുന്നു. അതാകാം വീണ്ടും ഞാന്‍ കുസൃതികളിലേക്കൊരു മടങ്ങിപ്പോക്കു നടത്തിയതിടയ്ക്ക്...

ഹൃദയപൂർവ്വം,
വിജിത 





Monday, August 31, 2015

;) :P ;)



           വേണ്ടെന്നു ഞാൻ പലതവണ പറഞ്ഞിട്ടും നീ എന്തിനോവേണ്ടി എന്നെ അടിച്ചേൽപ്പിച്ച ഒരു നൂറു I  LOVE  YOU- കളിൽ നിന്ന് നല്ലതൊരെണ്ണം നോക്കിയെടുത്ത് മാറ്റി വെച്ചിട്ടുണ്ട്; വന്നെടുത്തോളൂ, താങ്കളുടെ 'ആദ്യ പ്രണയമായ' പ്രീയതമയ്ക്കു കൊടുക്കാം.  :P


    പൊട്ടിയതും ചളുങ്ങിയതുമൊക്കെ അപ്പുറത്ത് കൂട്ടിയിട്ടിട്ടുണ്ട്, നാളെയെങ്ങാനും തൂക്കി വിൽക്കണം. ആ കാശു കൊണ്ട് ഞാൻ നിനക്കൊരു വിവാഹസമ്മാനം വാങ്ങി തരുന്നുണ്ട്!

ഹൃദയപൂർവ്വം,
വിജിത


Monday, August 17, 2015



നിന്‍റെ നുറുങ്ങു കവിതകളിൽ  തട്ടി വീണ അവളെന്നെങ്കിലും
ഒരു മഹാകാവ്യം വായിച്ചാലോ എന്നു ഭയന്നാണോ,
നീ അവളുടെ കണ്ണുകൾ ചൂഴ്ന്നെടുത്തത്‌?

ഹൃദയപൂർവ്വം,
വിജിത 








പ്രണയം എന്ന മൂന്നക്ഷരത്തിൽ വിശ്വസിച്ചു കാമുകനു ചുറ്റും തന്‍റെ ലോകത്തെ പരിമിതപെടുത്താൻ തയാറാവുന്ന, എന്ത് കൊണ്ടോ അടിമത്തം എന്നത് പ്രണയത്തിന്‍റെ പര്യായമാണെന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്ന പെണ്‍ജീവിതങ്ങൾക്ക് സമർപ്പണം.... അങ്ങനെ പെണ്ണിനെ കൂട്ടിലടയ്ക്കാത്ത നല്ല പുരുഷന്മാർക്കും :)

Monday, August 10, 2015

വെറുതെ ഒരു മോഹം

                       
          പൂക്കാതെ പോയ മാവിനെയും കൊഴിഞ്ഞു വീണ റോസാപൂക്കളെയും, നിരാശയുടെയും കൌതുകത്തിന്‍റെയും നയനങ്ങളുമായി നോക്കി നില്‍ക്കുന്ന ബാല്യങ്ങള്‍ ഇന്നുമെവിടെയോ ഉണ്ടാകാം. അവരിലൊരാളാകാന്‍ വെറുതെയെങ്കിലുമീ മഴയോട് പരിഭവിക്കാന്‍ ഒരിക്കലും നടക്കാത്തൊരായിരം കഥകളില്‍ വിശ്വസിക്കാന്‍, പകുതിയെത്തിയ ജീവിതത്തിലൂടെ തിരികെ നടക്കാന്‍ വെറുതേ ഒരു മോഹം.........

Wednesday, July 15, 2015

പരാതിപ്പെട്ടിയ്ക്കായ് വീണ്ടും....

എഴുതേണ്ടതെന്തെന്ന സംശ്ശയത്തിൻ
മഷി നിറച്ചെഴുതി ഞാൻ,
നിർബന്ധം നിമിത്തമീ പരാതി പെട്ടി-
തൻ കഥ നാളുകളേറെ മുൻപ്.

കാലങ്ങൾക്കിപ്പുറമീ പകലിൽ,
എഴുതുന്നു ഞാനൊരിക്കൽ കൂടിയാ-
സൗഹൃദത്തിനോർമയിൽ,
മാറ്റങ്ങളില്ലാത്ത പരാതിപ്പെട്ടിയെ കുറിച്ച്.     

മാറിയ പകലുകളിൽ,
മാറാതെയിരുന്നു ജീയോണ്‍,
മറക്കേണ്ട രാവുകളെ,
മറക്കാതെയോർത്തു ഇയാൾ.

മാറ്റങ്ങളില്ലാതെ ജീയോണും
ജീയോണെ പരാതിപെട്ടിയാക്കു-
മായിരം പരാതികളും
നിലയ്ക്കാത്ത ചോദ്യങ്ങളും
                                                    തുടരുന്നുവിന്നും....

വ്യത്യസ്ഥമായതൊന്നു മാത്രം,
കണ്ടെത്തിയിരിക്കുന്നു ഇയാൾ-
സ്വന്തമാക്കുവാനുള്ള പെണ്ണിനെ,
സ്വന്തമാമൊരു പ്രണയത്തെ.

വാക്കുകളിൽ നിറയുന്നുണ്ടൊരു
വ്യത്യസ്ഥമാം ആനന്ദം;
തിളങ്ങുന്നുണ്ടാം നിൻ നയനങ്ങൾ,
പ്രണയത്തിൻ നിറവിൽ.

വാചാലമാകുന്നു സംഭാഷണങ്ങൾ,
പറയുന്നഭിമാനപൂർവ്വം താങ്കൾ,

താങ്കളെ കാത്തിരിക്കുമാ-
ഹൃദയത്തിനുടമയെ കുറിച്ചേറെ....

ആശംസിക്കുന്നു ഞാൻ ഹൃദയപൂർവ്വം,
ഏറെ സന്തോഷവും എല്ലാ നന്മകളും,
ജീവിക്കുക നിങ്ങളൊരുമിച്ച്,
വർഷങ്ങളേറെ പ്രണയപൂർവ്വം. . . . .




ഹൃദയപൂർവ്വം,
വിജിത