Thursday, May 17, 2012

വിചിത്രം



വര്‍ഷം മുഴുവനും വര്‍ഷമായാലാഹാ, 
എത്ര രസമെന്നോതിയൊരാ
കൂട്ടുകാരനെയോര്‍ക്കുന്നു ഞാന്‍;
മഴ വരരുതേയെന്ന് പ്രാര്‍ത്ഥിക്കു-
മമ്മയേയും ഓര്‍ക്കുന്നു.....
                                    ഹാ! എത്ര വിചിത്രമീ ലോകം 
                                    വിചിത്രരാം മനുഷ്യരും,
                                    അതിലും വിചിത്രമാം ഇഷ്ടങ്ങളും 
                                    സ്വപ്നങ്ങളും..............
 ഹൃദയപൂര്‍വ്വം,
വിജിത 
  

Saturday, April 28, 2012

വെറുതെ..

                                              ഓര്‍മയുടെ നാളുകളില്‍ മറവിയുടെ റബ്ബര്‍ത്തുണ്ട് കൊണ്ട് മായ്ച്ചു കളഞ്ഞ  ചില ചിത്രങ്ങള്‍.... കാലം ഒന്നിനെയും പൂര്‍ണമായി മായിക്കുന്നില്ലെന്നു ഈ പാടുകള്‍ തെളിയിക്കുന്നു. എഴുത്ത്- അതെനിക്ക് അന്യമായിരിക്കുന്നു. ഏതു സ്വപ്നത്തെയും അക്ഷരം കൊണ്ട് തടവിലാക്കിയിരുന്ന ആ കാലം ഞാന്‍ പോലും ഓര്‍ക്കാതെയായിരിക്കുന്നു. തടവിലാക്കപ്പെട്ട ആ സ്വപ്നങ്ങളെ പൊതു പ്രദര്‍ശനത്തിനു വയ്ക്കുക അന്നൊരു ഹരമായിരുന്നു. അവയ്ക്ക് നിറമുള്ള വര്‍ണനകള്‍ ലഭിക്കുന്നതൊരു ആവേശമായിരുന്നു..
             എന്നാലിന്നവ കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും പാടുകളവശേഷിപ്പിച്ച തെളിവില്ലാത്ത ചില ചിത്രങ്ങള്‍ മാത്രമാണ്. ഇന്ന് 'എഴുതാമോ?' എന്ന ചോദ്യത്തിനു മുന്‍പില്‍ നിന്നും ഓടിയോളിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. എങ്കിലുമിടയ്ക്കൊക്കെ ഇതുപോലെ എഴുതിപോകാറുണ്ട്; ആര്‍ക്കും വായിക്കുവാന്‍ വേണ്ടിയല്ലാതെ........ പൂര്‍ണമാകാത്ത വക്യങ്ങളായിരിക്കും അതിലധികവും, മനപ്പൂര്‍വ്വമല്ലെങ്കിലും.............
ഹൃദയപൂര്‍വ്വം ,
വിജിത 

Wednesday, April 25, 2012

:)

                    ചിന്തകള്‍ക്ക് തീ പിടിക്കുന്നു. അവ പ്രകടിപ്പിക്കാനാകാതെ വാക്കുകള്‍ അശക്തമാകുന്നു... സ്വപ്നങ്ങള്‍ക്കും ഏകാന്തതയ്ക്കും സൗന്ദര്യമേറുന്നു. പ്രണയമെന്ന മഹാസാഗരത്തില്‍ ഞാന്‍ വീണു പോയിരിക്കുന്നുവെന്നു എന്‍റെ മനസ്സ് മന്ത്രിക്കുന്നു.. ഉവ്വോ? എനിക്ക് നിശ്ചയമില്ല. പക്ഷെ എന്‍റെ   ഹൃദയത്തില്‍ ഞാനൊരു വസന്തകാലം വീക്ഷിക്കുന്നു.. അത് പ്രണയത്തിന്‍റെ  പൂക്കാലമായിരിക്കുമോ? 
                   ഇത് പ്രണയമാണെങ്കില്‍, ഞാന്‍ ആരെയാണ് പ്രണയിക്കുന്നത്‌? അതിനുത്തരം നല്‍കാന്‍ എന്‍റെ  പാവം മനസ്സിനാകുന്നില്ല. കാരണം ഞാന്‍ പ്രണയിക്കുന്നത്‌ സുന്ദരമായൊരു സങ്കല്‍പ്പത്തെയാണ്, ഒരുപക്ഷെ ഒരിക്കലും നടക്കാനിടയില്ലാത്ത ഒരു സ്വപ്നത്തെ....
 ഹൃദയപൂര്‍വ്വം ,
വിജിത  

നിന്‍റെ മഴ


ആരായിരുന്നവള്‍?
നിന്നെ ഈ മിഴിനീര്‍ മഴയില്‍ തനിച്ചാക്കി പോയവള്‍...
അറിയാമായിരുന്നെങ്കില്‍ കണ്ടെത്തി തന്നേനെ,
നിനക്കായി ഞാന്‍ നിന്‍റെ  സ്വന്തമായിരുന്ന 
നിന്‍റെ  മഴയെ... 
ഹൃദയപൂര്‍വ്വം ,
വിജിത
  
Hi.. I'm back aftr a long time.. I dnt knw whthr I'll stay or not.... i'm kind of unpredictbl... Nyways Now I'm here! 
                                                                                                             Vijitha..