Saturday, December 5, 2015
Monday, August 31, 2015
;) :P ;)
വേണ്ടെന്നു ഞാൻ പലതവണ പറഞ്ഞിട്ടും നീ എന്തിനോവേണ്ടി എന്നെ അടിച്ചേൽപ്പിച്ച ഒരു നൂറു I LOVE YOU- കളിൽ നിന്ന് നല്ലതൊരെണ്ണം നോക്കിയെടുത്ത് മാറ്റി വെച്ചിട്ടുണ്ട്; വന്നെടുത്തോളൂ, താങ്കളുടെ 'ആദ്യ പ്രണയമായ' പ്രീയതമയ്ക്കു കൊടുക്കാം. :P
പൊട്ടിയതും ചളുങ്ങിയതുമൊക്കെ അപ്പുറത്ത് കൂട്ടിയിട്ടിട്ടുണ്ട്, നാളെയെങ്ങാനും തൂക്കി വിൽക്കണം. ആ കാശു കൊണ്ട് ഞാൻ നിനക്കൊരു വിവാഹസമ്മാനം വാങ്ങി തരുന്നുണ്ട്!
ഹൃദയപൂർവ്വം,
വിജിത
വിജിത
Monday, August 17, 2015
നിന്‍റെ നുറുങ്ങു കവിതകളിൽ തട്ടി വീണ അവളെന്നെങ്കിലും
ഒരു മഹാകാവ്യം വായിച്ചാലോ എന്നു ഭയന്നാണോ,
നീ അവളുടെ കണ്ണുകൾ ചൂഴ്ന്നെടുത്തത്?
ഹൃദയപൂർവ്വം,
വിജിത
പ്രണയം എന്ന മൂന്നക്ഷരത്തിൽ വിശ്വസിച്ചു കാമുകനു ചുറ്റും തന്‍റെ ലോകത്തെ പരിമിതപെടുത്താൻ തയാറാവുന്ന, എന്ത് കൊണ്ടോ അടിമത്തം എന്നത് പ്രണയത്തിന്‍റെ പര്യായമാണെന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്ന പെണ്‍ജീവിതങ്ങൾക്ക് സമർപ്പണം.... അങ്ങനെ പെണ്ണിനെ കൂട്ടിലടയ്ക്കാത്ത നല്ല പുരുഷന്മാർക്കും :)
Monday, August 10, 2015
വെറുതെ ഒരു മോഹം
പൂക്കാതെ പോയ മാവിനെയും കൊഴിഞ്ഞു വീണ റോസാപൂക്കളെയും, നിരാശയുടെയും കൌതുകത്തിന്‍റെയും നയനങ്ങളുമായി നോക്കി നില്‍ക്കുന്ന ബാല്യങ്ങള്‍ ഇന്നുമെവിടെയോ ഉണ്ടാകാം. അവരിലൊരാളാകാന്‍ വെറുതെയെങ്കിലുമീ മഴയോട് പരിഭവിക്കാന്‍ ഒരിക്കലും നടക്കാത്തൊരായിരം കഥകളില്‍ വിശ്വസിക്കാന്‍, പകുതിയെത്തിയ ജീവിതത്തിലൂടെ തിരികെ നടക്കാന്‍ വെറുതേ ഒരു മോഹം.........
Subscribe to:
Posts (Atom)




