Tuesday, April 21, 2015

           

                  നശ്വരമായതിനെ തൃണവൽക്കരിച്ചു അനശ്വരമായതിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെങ്കിൽ അതാവില്ലേ മഹത്തരം? അനശ്വരമായത് ലഭ്യമെങ്കിൽ നശ്വരമായതിൽ എനിക്ക് പ്രീയമോ അതിന്റെ നഷ്ടത്തിൽ പരാതിയോ ഇല്ല....
ഹൃദയപൂർവ്വം,
വിജിത

Thursday, March 19, 2015

മരണത്തെ പ്രണയിക്കുന്നവർ

                            മരണം, അനിവാര്യമായ മരണം, നാം ആഗ്രഹിക്കുമ്പോൾ തേടിയെത്തുന്ന ഒന്നായിരുന്നെങ്കിൽ എത്ര നന്നായിരുന്നു... ചിലരുടെ അസൗകര്യങ്ങളിൽ എളുപ്പവഴികളിൽ തകർന്നടിഞ്ഞ ബാല്യകൗമാരങ്ങളുടെ നിഴലും പേറി യൌവനം ജീവിച്ചു തീർക്കുക എന്നത് അതിദാരുണവും ഭയാനകവുമായ സംഗതിയാണ്. ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവൻ എപ്പോഴും പ്രണയിക്കുന്നത്‌ മരണത്തെ തന്നെയാണ്...

                                      സ്നേഹിക്കപെടുവാൻ കൊതിക്കുന്നതിൽ കൂടുതൽ ആരെയെങ്കിലും സ്നേഹിക്കുവാൻ കൊതിച്ചുപോകും, കാരണം നാം നമ്മെ തന്നെ വെറുത്തിട്ടുണ്ടാകും. സ്നേഹത്തിന്റെ ഏതു ഭാവത്തെയും സ്വീകരിക്കാൻ മനസ്സ് തയാറാകും. സ്നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകൾ സംഭവിച്ചില്ലെങ്കിൽ ജീവിതത്തെ നിരാശയുടെ പടുകുഴിയിൽ തള്ളിയിടാനോ, തെറ്റുകളുടെ പാറയിലെറിഞ്ഞു   തച്ചുടയ്ക്കുവാനോ പോലും മനസ്സ് പറയും... എത്ര നാൾ പിടിച്ചു നിൽക്കാനാകും എനിക്കും നിങ്ങൾക്കും ?

                                               നാളെയുടെ ഒരു  പുലരിയിൽ  നാം മനസ്സിന്റെ ശബ്ദം അനുസരിച്ചേക്കാം; അന്നുവരെ ജീവിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു.....

ഹൃദയപൂർവ്വം,
വിജിത

Wednesday, March 11, 2015



എന്നെ കുറിച്ചെഴുതാത്ത എൻ വരികളിൽ
തിരയുന്നുവോ നീ  എന്നെ?

കണ്ടൊരേതോ പെണ്‍നയനങ്ങളിൽ
ചേർത്തു വായിക്കുന്നുവോ നീ എൻ പേർ?


ഹൃദയപൂർവ്വം,
വിജിത

Saturday, January 17, 2015

                     

               
                          വീണ്ടും ഒരിക്കൽ കൂടി ഞാൻ തിരികെ എത്തുന്നു... 

                        മറന്നിട്ടില്ല ഞാൻ നടന്നു വന്ന വഴികൾ, വഴികളിൽ കണ്ട മുഖങ്ങൾ, ആ വഴികൾ സമ്മാനിച്ച അറിവുകൾ; മറന്നുവെങ്കിൽ  അതെന്നെ മാത്രമാണ്... അതേ, ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഞാൻ മറന്നു പോയ എന്നിലെ എന്നെ.......

                                                                     ഹൃദയപൂർവ്വം,
                                                                                                                                     വിജിത

Thursday, December 25, 2014

Jesus loves you




തന്റെ ഏകജാതനായ പുത്രനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച എന്റെ ദൈവമല്ലാതെ രക്ഷിക്കാൻ പ്രാപ്തനായ ആരാധനയ്ക്ക് യോഗ്യനായ മറ്റേതു ദൈവമാണ് ഉള്ളത്? മറ്റാരെയാണ് ഞാൻ സ്നേഹിക്കേണ്ടത്?
ദിവ്യസ്നേഹത്താൽ അവൻ നിങ്ങളെ സ്നേഹിച്ചു... നിങ്ങൾക്കവനെ സ്നേഹിക്കാൻ മനസ്സുണ്ടോ? ഈ ക്രിസ്തുമസ് കാലത്ത്  നിങ്ങളുടെ ഹൃദയത്തിൽ അവനു ഇടം നല്കുമോ?? അതേ, അവൻ വാതിൽക്കൽ നിന്ന് മുട്ടുന്നു നിങ്ങൾ വാതിൽ തുറക്കുമെങ്കിൽ സമാധാന പ്രഭുവായവൻ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് കടന്നു വരും....