Tuesday, July 30, 2013

dedicated to d gr8 st.mary's.....




മറക്കുവതെങ്ങനെയീ പടികടന്നു 
ഞാനെത്തിയ നാൾ?

മറക്കുവതെങ്ങനെ  അദ്ധ്യാക്ഷരം 
പടിപ്പിച്ചൊരെൻ പ്രീയ അധ്യാപികയെ?

മറക്കുവതെങ്ങനെ  ഞാനൊത്തിരി 
പേടിച്ച ചൂരലിനെ?

മറക്കുവതെങ്ങനെ ആദ്യമായ് 
കണ്ടെത്തിയൊരാ കളികൂട്ടുകാരനെ?

മറക്കുവതെങ്ങനെ ഞാൻ ചൊല്ലി 
പഠിച്ചൊരായിരം വാക്കുകളെ?

മറക്കുവതെങ്ങനെ എനിക്കു പറക്കുവാൻ 
ചിറകുകൾ നൽകിയയെൻ  അദ്ധ്യാപകരെ?

മറക്കുവതെങ്ങനെ ഞാൻ, എന്നെ 
താങ്ങിയ ഈ കൂട്ടുകാരേ?

മറക്കുവതെങ്ങനെ ഞാനാ കളിചിരികളെ ,
ഒരായിരം പിണക്കങ്ങളെ , കുസൃതികളെ ?

മറക്കുവതെങ്ങനെ ഞാൻ  എന്നെ 
പരീക്ഷിച്ചയീ പരീക്ഷകളെ? 

 മറക്കുവതെങ്ങനെ ഞാൻ കണ്ടൊരുനൂറ്‌ 
സ്വപനങ്ങളെ, എൻ നഷ്ടങ്ങളെ?


അറിയുന്നു ഞാനിന്ന്, ഇതായിരുന്നു 
എൻറെ സ്വന്തമാം സ്വർഗ്ഗം....
മറക്കുവതെങ്ങനെ ഞാനെന്റെ സ്വർഗത്തെ?

ഹൃദയപൂർവ്വം,
വിജിത


(In memory of d days I spent in St.Mary's H S S Pattom.. this is dedicated  to every teacher who inspired me.. to every friend who was there for me... n' to every single person I met there in those 14yrs.. Missing u all a lot. Proud to be a part of St.Mary's family..!! )

പാമി



ആമിയെന്നല്ല പാമിയെന്നു
തന്നെയാണെഴുതിയതു ഞാൻ.
കാരണമിത് നീർമാതളത്തിൻ എഴുത്തുകാരിയെകുറിച്ചല്ല
പാമിയെന്നയീ  പാമിലയെക്കുറിച്ചാണ്.

ഇവളാരെന്ന ചോദ്യത്തിനുത്തരം തന്നെ
നല്കാം  ഞാനാദ്യമായ്....
സഖിയാണിവളെനിക്ക്, 
എന്നരികിലിരിക്കും സഹപാഠിയാണിവൾ,
ഏറെ പരിചയമില്ലെനിക്കിവളെ എങ്കിലും
കുറിക്കുന്നു ഞാനിവളെക്കുറിച്ച്,
പാമിയെക്കുറിച്ച്...........

പ്രമീളയെന്നും പമീലയെന്നും പമേലയെന്നുമൊക്കെ
വിളിപ്പതുകേട്ട് സഹികെട്ടാവാം ഇവളിന്ന്
പേരെന്തെന്ന ചോദ്യത്തിനുത്തരം
നല്കുന്നു, പാമിയെന്ന്......

താടിക്കു കൈകൊടുത്തിരുന്നിവൾ പഴിക്കുന്നു കെമിസ്ട്രിയെ,
കണക്കെന്നത് കണ്ടുപിടിച്ചവനെയും കണക്കിനു  ശകാരിക്കുന്നിവൾ,
എഞ്ചിനീയറാകാൻ ഇറങ്ങി പുറപ്പെട്ട നേരത്തെയോർത്താവാം
മ്ലാനവദനയാകുന്നിവൾ ഇടയ്ക്കിടെ........

അസാധാരണമായൊരു പേടി കൂട്ടിനുള്ളവളിവൾ,
കളകൂജനങ്ങളാൽ എന്നെ ആനന്ദിപ്പിക്കുമാ-
പക്ഷികളെ ഭയക്കുന്നിവൾ എന്തിനെക്കാളുമേറെ.
ആ വാക്ക് പോലും ദൗർഭാഗ്യമേകുന്നിവൾക്ക്....

അതെ, ഇവൾ പാമിയാണാമിയല്ല,
പ്രസിദ്ധയല്ലിവളെങ്കിലുമിവൾ വ്യത്യസ്തയാണീ 
                                                                               ആൾകൂട്ടത്തിൽ,
അതുകൊണ്ടു മാത്രം കുറിക്കുന്നു ഞാൻ,
പാമിയെന്നയീ  പാമിലയെക്കുറിച്ചിന്ന്..............................
ഹൃദയപൂർവ്വം,
വിജിത
                                                                                                               

Wednesday, June 19, 2013

waiting 4 sm1......

                           


 ഏകാന്തതയുടെ തീരത്ത്  ഞാൻ അവനായി  കാത്തിരുന്നു... സ്വപ്നങ്ങളിൽ മാത്രം കണ്ട ആ മുഖം......
ഒരുപക്ഷേ അവൻ ഒരിക്കലും വരില്ലായിരിക്കാം..എങ്കിലും എനിക്ക് പ്രതീക്ഷിക്കാമല്ലോ................... 

ഹൃദയപൂർവ്വം, 
വിജിത

Friday, March 29, 2013

ഒരു യാത്രയുടെ ഓർമയ്ക്ക്

അറിയുന്നു ഞാൻ ലോക വൈവിധ്യമിന്ന്,
ഉണ്ടോരീ  കൊച്ചു പെട്ടിക്കുള്ളിൽ,
ലോകത്തിൻ പരിച്ഛേദം,
വിവിധ വേഷത്തിൽ ഭാഷയിൽ
രൂപത്തിൽ ഭാവത്തിൽ..... 

കാണുന്നു ഞാൻ വ്യത്യസ്തരാം മനുഷ്യരെ,

ഈ ജനറൽ കമ്പാർട്ടുമെന്റിനുള്ളിൽ,
അറിയുന്നു ലോകത്തിൻ വൈവിധ്യം.....  

ഹൃദയപൂർവ്വം,
വിജിത

Friday, March 1, 2013

Dedicated 2 her......


പ്രണയമായ് നീ നിറയും നേരത്തും ,
സ്നേഹത്തിനര്‍ത്ഥം തേടുന്നു ഞാന്‍;
വിജനമാം മരുവില്‍ ദാഹാര്‍ത്തയായ-
ലയും പഥിക പോല്‍,
ലോകത്തിനിടനാഴിയിലൂടലയുന്നു ഞാന്‍.... 

സ്വപ്നത്തിലൊക്കെ നീ നിറയുമ്പോഴും,
തേടുന്നു മറ്റേതോ മുഖം ഞാന്‍... 
എന്തിനെന്നറിയാതെ, ആരെയെന്നറിയാതെ,
തേടുന്നു ഞാന്‍ പരിചിതമാമൊരു-
പുഞ്ചിരി ഓരോ സ്വപ്നത്തിലും..........
ഹൃദയപൂര്‍വ്വം,
വിജിത