Friday, March 29, 2013
Friday, March 1, 2013
Dedicated 2 her......
പ്രണയമായ് നീ നിറയും നേരത്തും ,
സ്നേഹത്തിനര്‍ത്ഥം തേടുന്നു ഞാന്‍;
വിജനമാം മരുവില്‍ ദാഹാര്‍ത്തയായ-
ലയും പഥിക പോല്‍,
ലോകത്തിനിടനാഴിയിലൂടലയുന്നു ഞാന്‍....
സ്വപ്നത്തിലൊക്കെ നീ നിറയുമ്പോഴും,
തേടുന്നു മറ്റേതോ മുഖം ഞാന്‍...
എന്തിനെന്നറിയാതെ, ആരെയെന്നറിയാതെ,
തേടുന്നു ഞാന്‍ പരിചിതമാമൊരു-
പുഞ്ചിരി ഓരോ സ്വപ്നത്തിലും..........
ഹൃദയപൂര്‍വ്വം,
വിജിത
Thursday, February 14, 2013
ചില പ്രണയദിനചിന്തകള്‍
പ്രണയം- എനിക്കൊരിക്കലും വഴങ്ങാത്ത മനോഹരമായ പദം!
ഏകാന്തതയുടെ വീഥിയില്‍, ഞാന്‍ എന്നിലേക്കു തന്നെ മടങ്ങുമ്പോള്‍ പ്രണയം സ്വപ്നലോകങ്ങളിലെ യാഥാര്‍ത്ഥ്യമായി എന്നിലവശേഷിക്കുന്നു...... എന്നിട്ടുമെന്തേ, ഞാന്‍ പ്രണയിക്കുന്നില്ല?
ഈ പ്രണയദിനത്തിലും ആ ചോദ്യത്തിനുത്തരം എനിക്കറിയില്ല.... എനിക്കിതു വ്യത്യസ്ഥതകളില്ലാത്ത ദിവസം. ഈ "പ്രണയബഹളങ്ങള്‍" എന്നെ ബാധിക്കുന്നില്ല... എങ്കിലും ഉത്തരമില്ലാതെ ആ ചോദ്യം അവശേഷിക്കുന്നു; മനസ്സ് ഇടയ്ക്കെന്നെയതു ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു...........
കാത്തിരിക്കുന്നു ഞാന്‍ ആ ചോദ്യത്തിനുത്തരം ലഭിക്കാനായി.... അത് ഞാന്‍ കണ്ടെത്തുന്ന പ്രണയദിനത്തിനായ്.................
കാത്തിരിക്കുന്നു ഞാന്‍ ആ ചോദ്യത്തിനുത്തരം ലഭിക്കാനായി.... അത് ഞാന്‍ കണ്ടെത്തുന്ന പ്രണയദിനത്തിനായ്.................
ഹൃദയപൂര്‍വ്വം,
വിജിത
Wednesday, February 13, 2013
മഴത്തുള്ളികള്‍.....
ഭൂമിയുടെ ഹൃദയത്തിലേക്ക് ചെന്നു പതിക്കുന്ന മഴത്തുള്ളികള്‍..... അവ എന്തായിരിക്കും ചിന്തിക്കുക?
ഭൂമിയില്‍ വന്നു പതിച്ച്ചില്ലാതെയായി പോകുന്ന തന്‍റെ ജന്മനഷ്ടത്തെക്കുറിച്ചവര്‍ ദു:ഖിക്കുകയാണോ, അതോ, കൊടുംചൂടേറ്റ് വിണ്ടുകീറിയ ഭൂമിക്കൊരാശ്വാസമായി, ഒരു പുല്‍നാമ്പിന്‍ ദാഹശമനത്തിനുതകുന്ന നീര്‍ത്തുള്ളിയായി അല്ലെങ്കില്‍ ഒരു കുഞ്ഞു വിത്തിനു വളരുവാന്‍ കരുത്തേകുന്ന ജലകണമായ് മാറുവാന്‍ തനിക്കായതോര്‍ത്ത് സന്തോഷിക്കുകയാണോ ചെയ്യുന്നത്?
എനിക്കറിയില്ല... ഒന്നെനിക്കറിയാം സ്വയം ഇല്ലതെയാവുന്നത് മൂലം മറ്റൊരാള്‍ക്കു സഹായമാകാന്‍ കഴിയുമെങ്കില്‍ ആ പതനം ദു:ഖമല്ല സന്തോഷമാവും നല്‍കുക .
ഹൃദയപൂര്‍വ്വം,
വിജിത
Saturday, February 2, 2013
നീയോണേ , നീ...
എന്തേ തല തല്ലി ചാകുന്നു നീ നീയോണേ?
ആരില്‍ നിന്നോ ദാനമായ് കിട്ടി-
യൊരാ ഊര്‍ജ്ജം തന്നെ,
ഈ കുഴല്‍ ഭിത്തിയില്‍ തല്ലി തീര്‍ക്കുന്നു നീ...
എന്തിനായി ചെയ്യുന്നു നീയിത്?
എന്നെ വെറുതെ ബുദ്ധിമുട്ടിക്കാനോ,
അതോ നിനക്കു ഭ്രാന്തുണ്ടോ?
ലേസര്‍ നല്‍കാനെന്നു ചൊല്ലേണ്ട നീ,
കാരണം വെറുക്കുന്നു ഞാനത് .
കടം കൊണ്ട ധനം കടലില്‍
കളയുംപോലല്ലോ ഈ പ്രവര്‍ത്തി...
ഊര്‍ജ്ജം കടം വാങ്ങി ചാടുന്നു നീ -
പലവട്ടം, അതേക്കുറിച്ചെഴുതി കുഴയുന്നതു ഞാനും..
ദയവായി നിര്‍ത്തുക നീ ഈ ഭ്രാന്ത്,
അല്ലായ്കില്‍ ശപിച്ചില്ലാതെയാക്കും ഞാന്‍ നിന്നെ...!
എന്നാലും നീയോണേ, നീ,
എന്തിനിതു ചെയ്യുന്നു ??!
(in memory of s1s2 physics...)
ആരില്‍ നിന്നോ ദാനമായ് കിട്ടി-
യൊരാ ഊര്‍ജ്ജം തന്നെ,
ഈ കുഴല്‍ ഭിത്തിയില്‍ തല്ലി തീര്‍ക്കുന്നു നീ...
എന്തിനായി ചെയ്യുന്നു നീയിത്?
എന്നെ വെറുതെ ബുദ്ധിമുട്ടിക്കാനോ,
അതോ നിനക്കു ഭ്രാന്തുണ്ടോ?
ലേസര്‍ നല്‍കാനെന്നു ചൊല്ലേണ്ട നീ,
കാരണം വെറുക്കുന്നു ഞാനത് .
കടം കൊണ്ട ധനം കടലില്‍
കളയുംപോലല്ലോ ഈ പ്രവര്‍ത്തി...
ഊര്‍ജ്ജം കടം വാങ്ങി ചാടുന്നു നീ -
പലവട്ടം, അതേക്കുറിച്ചെഴുതി കുഴയുന്നതു ഞാനും..
ദയവായി നിര്‍ത്തുക നീ ഈ ഭ്രാന്ത്,
അല്ലായ്കില്‍ ശപിച്ചില്ലാതെയാക്കും ഞാന്‍ നിന്നെ...!
എന്നാലും നീയോണേ, നീ,
എന്തിനിതു ചെയ്യുന്നു ??!
ഹൃദയപൂര്‍വ്വം,
വിജിത
(in memory of s1s2 physics...)
Subscribe to:
Posts (Atom)


