Wednesday, February 13, 2013

മഴത്തുള്ളികള്‍.....





ഭൂമിയുടെ ഹൃദയത്തിലേക്ക് ചെന്നു പതിക്കുന്ന മഴത്തുള്ളികള്‍..... അവ എന്തായിരിക്കും ചിന്തിക്കുക?
 
ഭൂമിയില്‍ വന്നു പതിച്ച്ചില്ലാതെയായി പോകുന്ന തന്‍റെ ജന്മനഷ്ടത്തെക്കുറിച്ചവര്‍ ദു:ഖിക്കുകയാണോ, അതോ, കൊടുംചൂടേറ്റ്  വിണ്ടുകീറിയ ഭൂമിക്കൊരാശ്വാസമായി, ഒരു പുല്‍നാമ്പിന്‍ ദാഹശമനത്തിനുതകുന്ന നീര്‍ത്തുള്ളിയായി അല്ലെങ്കില്‍ ഒരു കുഞ്ഞു വിത്തിനു വളരുവാന്‍  കരുത്തേകുന്ന ജലകണമായ്  മാറുവാന്‍ തനിക്കായതോര്‍ത്ത് സന്തോഷിക്കുകയാണോ ചെയ്യുന്നത്?

എനിക്കറിയില്ല... ഒന്നെനിക്കറിയാം സ്വയം ഇല്ലതെയാവുന്നത് മൂലം മറ്റൊരാള്‍ക്കു സഹായമാകാന്‍ കഴിയുമെങ്കില്‍ ആ പതനം ദു:ഖമല്ല സന്തോഷമാവും നല്‍കുക .
                                   ഹൃദയപൂര്‍വ്വം,
വിജിത 

Saturday, February 2, 2013

നീയോണേ , നീ...

എന്തേ തല തല്ലി ചാകുന്നു നീ നീയോണേ?
ആരില്‍ നിന്നോ  ദാനമായ്  കിട്ടി-
യൊരാ ഊര്‍ജ്ജം തന്നെ,
ഈ  കുഴല്‍ ഭിത്തിയില്‍ തല്ലി തീര്‍ക്കുന്നു നീ...

എന്തിനായി ചെയ്യുന്നു  നീയിത്?
എന്നെ  വെറുതെ  ബുദ്ധിമുട്ടിക്കാനോ,
അതോ നിനക്കു ഭ്രാന്തുണ്ടോ?
ലേസര്‍ നല്‍കാനെന്നു ചൊല്ലേണ്ട നീ,
കാരണം വെറുക്കുന്നു ഞാനത് .

കടം  കൊണ്ട ധനം  കടലില്‍ 
കളയുംപോലല്ലോ ഈ പ്രവര്‍ത്തി...
 ഊര്‍ജ്ജം കടം വാങ്ങി ചാടുന്നു നീ -
പലവട്ടം, അതേക്കുറിച്ചെഴുതി കുഴയുന്നതു  ഞാനും..


ദയവായി  നിര്‍ത്തുക  നീ  ഈ  ഭ്രാന്ത്,
അല്ലായ്കില്‍ ശപിച്ചില്ലാതെയാക്കും ഞാന്‍ നിന്നെ...!
എന്നാലും  നീയോണേ, നീ,

എന്തിനിതു ചെയ്യുന്നു ??!
ഹൃദയപൂര്‍വ്വം,
വിജിത 

(in memory of s1s2 physics...)

Wednesday, January 30, 2013

എങ്കിലും.....


സ്നേഹമേ  കൊതിച്ചുള്ളൂ  ഞാന്‍,
അതിനായി  മാത്രമാണലഞ്ഞതും.

പ്രണയം  കാംക്ഷിച്ചില്ല ഞാനൊരുനാളും
എങ്കിലും കല്ലെറിയുന്നവരെന്നെ.....




ഹൃദയപൂര്‍വ്വം,
വിജിത 

Monday, January 28, 2013


മഞ്ഞുതുള്ളി പോലിവ-ളെന്‍
കണ്‍കളില്‍ നിറയുന്ന  സ്വപ്നമാണിന്ന്,

അറിയാതെ പ്രണയിച്ച  പൂമ്പാറ്റയാണിവള്‍,
എന്നുടെ സ്വന്തമിവളെന്‍റെ പ്രാണസഖി..

അറിയാതെ പ്രണയിച്ചു പോയി  ഞാന്‍ നിന്നെ;
പാപമതോ അറിയില്ലയെനിക്കിന്നും........

ഹൃദയപൂര്‍വ്വം,
വിജിത 

Saturday, January 26, 2013

മറക്കില്ല ഞാന്‍ നിന്നെ..


          മറക്കില്ലൊരിക്കലും....
          മഞ്ഞുപോല്‍ മനസ്സുള്ളോരെന്‍ സുഹൃത്തേ,

          വിദൂരത്തിരിക്കും നിന്നെ ഞാന്‍
          മറക്കില്ലൊരിക്കലും,
          എന്‍ ജീവനുള്ള നാള്‍ വരെ....



ഹൃദയപൂര്‍വ്വം,
വിജിത