കാണ്മാൻ കഴിയാത്ത ദൂരങ്ങൾ എനിക്കും നിനക്കുമിടയിൽ തീർത്ത അകലമുണ്ടെങ്കിലും നീയും ഞാനുമെൻ്റെ സ്വപ്നലോകങ്ങളിൽ ഒന്നിക്കാറുണ്ട്,
ഒരുമിച്ചിരുന്ന് കളി പറയാറുണ്ട്,
ഒരിക്കലും പിരിയാതെ കൈകളിൽ കൈ കോർത്ത് നടക്കാറുണ്ട്...
കണ്ണെടുക്കാതെ പരസ്പരം വെറുതെ നോക്കിയിരിക്കാറുണ്ട്..
അവിടെ നീ എൻ്റേത് മാത്രമായിരിക്കുകയും നിൻ്റെ സംഗീതം എനിക്കായ് മാത്രം പൊഴിയുകയും ചെയ്യുന്നു....
അതുകൊണ്ട് വരൂ,
നമുക്കു തനിയെ ഉറങ്ങി സ്വപ്നലോകങ്ങളിൽ വെച്ചു കണ്ടുമുട്ടാം;
നമുക്കു മാത്രമറിയാവുന്ന നമ്മുടെ മാത്രം ഇടങ്ങളിൽ....
ഹൃദയപൂർവ്വം,
വിജിത
Please keep writing
ReplyDeleteWhoever you are.. this means a lot. Thank you.
Delete