രാത്രിയുടെ നിശ്ശബ്‌ദതയില്‍ എഴുതാനിരുന്നപ്പോള്‍ ഒരു ചോദ്യം എന്നെ വല്ലാതെ കുഴക്കി, എന്താണ് എഴുതേണ്ടത്? ഒരായിരം ചിന്തകളാല്‍ കലുഷിതമായ മനസ്സ് ഒരു നിമിഷം പെട്ടെന്നു ശാന്തമായി... അങ്ങനെ ഞാന്‍ തീരുമാനിച്ചു, എന്‍റെ പ്രണയത്തെ കുറിച്ച് എഴുതാമെന്ന്....
കൗമാരത്തിന്‍റെ ഖിന്നതകളിലേക്ക് കടക്കും മുന്‍പ് ബാല്യത്തിന്‍റെ കുസൃതികളുടെ ഇടയിലെന്നോ ഞാന്‍ അവനെ പ്രണയിച്ചു തുടങ്ങിയിരുന്നു. എനിക്കവനെ അതിനു മുന്‍പും അറിയാമായിരുന്നു. എന്നാല്‍ ഏകാന്തതയുടെ ആ നാളുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞു, അവനാണ് എന്‍റെ സര്‍വ്വവുമെന്നു.
അവന്‍റെ സുന്ദരമായ നയനങ്ങളെന്നെ പുഞ്ചിരിക്കാന്‍ പഠിപ്പിച്ചു. ഓരോ നിമിഷവും അവനെ കാണുവാന്‍ ഞാന്‍ കൊതിക്കുന്നു. അവന്‍റെ വാക്കുകള്‍, ഹാ! അവ തേനിലും മാധുര്യമേറിയത്....
ശൂലേംകാരത്തിയോടു ഞാന്‍ അസൂയാലുവായി തീര്‍ന്നു. കാരണം അവള്‍ എനിക്കു മുന്‍പേ, അവനെ, ശാരോനിലെ പനിനീര്‍ പുഷ്പത്തെ, കണ്ടെത്തിയിരുന്നു.. എങ്കിലും ഞാന്‍ സന്തോഷവതിയാണ്, കാരണം അവന്‍ എന്നെ സ്നേഹിക്കുന്നുവെന്നു എനിക്കറിയാം. അതുകൊണ്ടാണല്ലോ അവന്‍ എന്‍റെ പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങിയത്....
എന്‍റെ പ്രീയന്‍ , അവന്‍ നിസ്തുലനാണ്. യെഹൂദാ ഗോത്രത്തിന്‍റെ സിംഹമായവന്‍, അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകളുള്ളവന്‍, 'എന്നോടു പഠിപ്പിന്‍' എന്നു പ്രാഗത്ഭ്യത്തോടെ പറയുവാന്‍ കഴിയുന്നവന്‍, ഏഴു വിളക്കുകള്‍ക്കു നടുവില്‍ പ്രശോഭിക്കുന്ന അത്യുന്നതന്‍, എന്‍റെ ജീവന്‍റെ ഉടമസ്ഥന്‍- അവനെയാണ് ഞാന്‍ സ്നേഹിക്കുന്നത്. അവനാണ് എന്‍റെ പ്രാണപ്രിയന്‍.
അതെ, എന്‍റെ പ്രീയന്‍ വെണ്മയും ചുവപ്പുമുള്ളവന്‍. പതിനായിരങ്ങളില്‍ അതിസുന്ദരന്‍ തന്നെ. നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവോ?
ഹൃദയപൂര്‍വ്വം,
വിജിത

hai ,its nice
ReplyDeleteAthibavukathangalilla.......
amithamaya vachaka kasarthukalila
cheriya kariam cheriya reethiyil manoharamayee paranjirikunnu,alla padiyirikunnu.oru kariam "pranayam"ennathil yahoodhyayum,nisthulanum oppam pathinayirangalil sundharan enna padhaprayogangal vendayirunnu,athu jesus anennum alathethane manasilakum oppam pathinayirangalil sundharan ennathu bouthika soundharyathilo athneeyamayo ennum athil paranjittilla.
kavithakalil ellam kollam,chumaduthangiyil swayam vechu ennu paranjathu athmakadhaparamanennu manasilayi,bt athu venda kavithayil alla,jeevithathi.....
ekanthatha ellathilum sphurikunnu,athu kurakannam
any way continue it
pattiyal ennepatty oru kavitha......(am always possessive na) chumma paranjathanu
great work
keep it up
GEON
ekaanthathaykkum oru rasam undu geon.. Thank u so much 4 d comments..
Delete(dat 1 vl b postd soon! guess whch)
angu potti ozhugagyaayaanu vaakugal..good..vaakugalku vallathoru praghmabanam..
ReplyDeletethank u :)
Delete